HOME
DETAILS

സഊദിയില്‍ മലയാളികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍: വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ വേണമെന്ന് പ്രവാസി കൂട്ടായ്മ

  
backup
August 29 2017 | 01:08 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d-2


കൊടുവള്ളി: സഊദിയില്‍ മോഷ്ടാക്കളുടെ അക്രമത്തില്‍ മലയാളികള്‍ കൊല്ലപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസികള്‍ രംഗത്ത്. കരുവന്‍പോയില്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ സഊദിയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ 'റിയാദ് കൊടുവള്ളിക്കൂട്ടം' കൂട്ടായ്മ അടിയന്തര യോഗം ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും നിവേദനം നല്‍കാന്‍ തീരുമാനിച്ചു.
എം.എല്‍.എമാരായ പി.ടി.എ റഹീം, കാരാട്ട് റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരേ സഊദിയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ സഊദി ഭരണകൂടവുമായി ചര്‍ച്ച നടത്തണമെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെടും.
പണം അപഹരിക്കാനെത്തുന്ന മോഷ്ടാക്കളുടെ അക്രമണങ്ങളില്‍പ്പെടുന്ന മലയാളികളുടെ എണ്ണം സഊദിയില്‍ പെരുകുന്നുണ്ട്. പട്ടാപ്പകല്‍ പോലും മാരകായുധങ്ങളുമായി മുന്നില്‍ ചാടിവീഴുന്ന മോഷ്ടാക്കളുടെ മുന്നില്‍ നിസ്സഹായരായി നില്‍ക്കാനേ അവര്‍ക്കു കഴിയുന്നുള്ളൂ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പത്തോളം മലയാളികളാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സഊദിയില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്ന പ്രവാസികള്‍ സുപ്രഭാതത്തോടു പറഞ്ഞു.
കൊടുവള്ളി കരുവന്‍പോയില്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ (45) ആണ് അവസാനമായി കൊല്ലപ്പെട്ടത്. ശിഫാ സനായില്‍ കുത്തേറ്റാണ് ഇയാള്‍ മരിച്ചത്. സഊദി നിയമത്തിലെ അജ്ഞതയും ഭാഷാപരിജ്ഞാനമില്ലായ്മയും മൂലം അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലിസില്‍ പരാതി നല്‍കാന്‍ ആരും തയാറാകാത്തത് സമാനരീതിയിലുള്ള അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി പ്രവാസികള്‍ പറയുന്നു. സഊദി അറേബ്യയിലെ റിയാദ്, ബത്ത, ശിഫാ സനായ്, മന്‍ഫുഹ, മലാസ്, അസീസിയ തുടങ്ങി മലയാളികള്‍ ഏറെയുള്ള സ്ഥലങ്ങളിലാണ് അക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത്. നഗരങ്ങളിലും ഷോപ്പിങ് മാളുകളിലും കുടുംബസമേതം എത്തുന്ന ഇവിടങ്ങളിലിപ്പോള്‍ ഭയത്തോടെയാണ് മലയാളികള്‍ പുറത്തിറങ്ങുന്നത്. വര്‍ഷങ്ങളായി സഊദിയിലെ വിവിധയിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്ന നിരവധി മലയാളികളാണ് മോഷ്ടാക്കളുടെ ശല്യം ഭയന്ന് എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലേക്കു മടങ്ങുന്നത്. കെ.എം.സി.സി പോലുള്ള സന്നദ്ധസംഘടനകള്‍ വിഷയത്തില്‍ ഇടപെടുന്നുണ്ടെങ്കിലും നിയമത്തിലെ സാങ്കേതികത്വം മൂലം പൂര്‍ണമായി ഫലപ്രാപ്തിയിലെത്തുന്നില്ല.
റിയാദ് കൊടുവള്ളിക്കൂട്ടം പ്രസിഡന്റ് താന്നിക്കല്‍ മുഹമ്മദ്, പി.ടി.എ കാദര്‍, മുജീബ് മൂത്താട്, പി.കെ നൗഷാദ്, സലീം നിച്ചോല്‍, കരീം മൂത്താട്ട് എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രമക്കേട് കംപ്യൂട്ടറിൽ ഒളിപ്പിക്കേണ്ട; സഹകരണ ബാങ്കുകളിലെ സോഫ്റ്റ്‌വെയർ തിരിമറികൾ കണ്ടെത്താൻ ഐ.ടി സ്‌പെഷൽ ഡ്രൈവ്

Kerala
  •  23 days ago
No Image

'സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ല';  മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി

Kerala
  •  23 days ago
No Image

ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടേക്കും; അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റില്‍ പ്രതിസന്ധിയിലായി ഇസ്‌റാഈല്‍

International
  •  23 days ago
No Image

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala
  •  23 days ago
No Image

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനകാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  23 days ago
No Image

പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേരെ വെടിവെപ്പ്; 50 മരണം

International
  •  23 days ago
No Image

മുനമ്പം: സമവായ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Kerala
  •  23 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  24 days ago