HOME
DETAILS

സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കോടിയേരി

  
backup
August 29 2017 | 03:08 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3-13


ആലപ്പുഴ: കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ 50 ശതമാനം സ്വകാര്യവല്‍ക്കരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയം.
ഹൃദ്‌രോഗം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ സ്വകാര്യമേഖലയില്‍ നടത്തണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒരു ബെഡുപോലും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആലപ്പുഴ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യവല്‍ക്കരണം ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്നത്. ആരോഗ്യമേഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വിവിധ വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യസ്ഥാപനങ്ങളെ സംയോജിപ്പിക്കേണ്ടതുണ്ട്.
കഴിവതും വേഗം സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ നയ പ്രഖ്യാപനം നടത്തും. കൂടുതല്‍ ജനക്ഷേമകരമായ നേട്ടങ്ങള്‍ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യനയത്തിന്റെ കരട് തയാറാക്കുന്നത്. ആരോഗ്യമേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ കേരളം സ്വന്തമാക്കിയിട്ടുണ്ട്. തോട്ടങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്്.
ആരോഗ്യമേഖലയില്‍ നിരവധി നേട്ടങ്ങളുണ്ടെങ്കിലും പകര്‍ച്ചവ്യാധികള്‍ തടയുന്ന കാര്യത്തില്‍ മികവ് പ്രകടിപ്പിക്കാനാവുന്നില്ല. ഇക്കാര്യത്തില്‍ കേരളത്തേക്കാള്‍ മെച്ചപ്പെട്ട നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനങ്ങളുടെ സഹായം തേടേണ്ടതുണ്ട്. സ്വകാര്യമേഖലയിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ നഴ്‌സിംഗ് അസോസിയേഷന്‍ ഏറ്റെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്വകാര്യമേഖലയില്‍ നഴ്‌സുമാര്‍ കനത്ത ചൂഷണത്തെ നേരിടുകയാണ്. ചുരുങ്ങിയ വേതനം നല്‍കി മാനേജുമെന്റുകള്‍ നഴ്‌സുമാരെ ചൂഷണം ചെയ്യുകയാണ്.
നഴ്‌സുമാര്‍ക്ക് പ്രതിമാസം 20000 രൂപ ശമ്പളം ലഭിക്കുന്ന തരത്തില്‍ മാറ്റം ഉണ്ടാകുമെന്നും ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. ഉഷാദേവി അദ്ധ്യക്ഷതവഹിച്ചു. ഫെസ്‌റ്റോ ജനറല്‍ സെക്രട്ടറി ടി.സി മാത്യുക്കുട്ടി, കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.വി. രാജേന്ദ്രന്‍, ഒ.എസ്. മോളി തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago