സമാധാനം തകര്‍ക്കാനുള്ള ആര്‍.എസ്.എസ് ശ്രമം നിര്‍ഭാഗ്യകരം: സി.പി.എം
കണ്ണൂര്‍: ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം പച്ചക്കൊടി കാണിക്കുന്നതു നിര്‍ഭാഗ്യകരമാണെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സമാധാന ശ്രമങ്ങളുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നു. എന്നാല്‍ ഗണേശോത്സവത്തിന്റെ മറവില്‍ ആര്‍.എസ്.എസ് ജില്ലയില്‍ വ്യാപക ആക്രമണമാണു നടത്തിയത്. സി.പി.എമ്മിന്റെ പാതിരിയാട്, ചാല ലോക്കല്‍ കമ്മിറ്റി ഓഫിസുകള്‍ തകര്‍ക്കുകയും നിരവധി വായനശാലകളും സാംസ്‌കാരിക സ്ഥാപനങ്ങളും ആക്രമിക്കുകയും ചെയ്തു. ഘോഷയാത്ര കടന്നുപോയ വഴികളിലെ പാര്‍ട്ടി കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു. ജില്ലയില്‍ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമാണിത്. ഭക്തിഗാനങ്ങള്‍ക്കു പകരം ഘോഷയാത്രയില്‍ മുഴങ്ങിക്കേട്ടത് അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രകോപന ഗാനങ്ങളാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജന്മങ്ങള്‍ മാനവ നന്മയ്ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ശ്രീകൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബര്‍ 12നു സി.പി.എം 200 കേന്ദ്രങ്ങളില്‍ സാംസ്‌കാരിക ഘോഷയാത്രകള്‍ നടത്തുന്നതു സംഘപരിവാറിനെ വിറളിപിടിപ്പിച്ചിരിക്കുകയാണ്.
ശോഭായാത്ര ഇക്കുറി പരാജയപ്പെടുമെന്നു കണ്ടതോടെ അന്നു സംഘര്‍ഷമുണ്ടാവുമെന്നാണു പ്രചാരണം. എന്നാല്‍ കഴിഞ്ഞവര്‍ഷവും രണ്ടു ഘോഷയാത്രകളും ഒരേസമയം സമാധാനപൂര്‍ണമായാണു നടന്നത്. ഇത്തവണയും പൊലിസ് ക്രമീകരണം വരുത്തണമെന്നും പി. ജയരാജന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."