HOME
DETAILS

നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങിനിടെ വിമാനം തെന്നിമാറുന്നത് രണ്ടാംതവണ

  
backup
September 05 2017 | 19:09 PM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%be%e0%b4%a8


നെടുമ്പാശ്ശേരി: രാജ്യത്തെ ഏറ്റവും സുരക്ഷിതമായ റണ്‍വേയുള്ള രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഒന്നായ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങിനിടെ റണ്‍വെയില്‍നിന്നു തെന്നിമാറി അപകടത്തില്‍പ്പെടുന്നത് ആറുവര്‍ഷങ്ങള്‍ക്ക് ശേഷം. മുന്‍പ് 2011ല്‍ ഗള്‍ഫ് എയര്‍ വിമാനമാണ് റണ്‍വേയില്‍നിന്നു തെന്നിമാറിയത്. അന്ന് 137 യാത്രക്കാരുമായി ബഹ്‌റൈനില്‍ നിന്നുമെത്തിയ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി റണ്‍വേക്ക് പുറത്ത് ചെളിയില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഏഴ് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു ദിവസം വിമാനത്താവളം അടച്ചിടുകയും ചെയ്തിരുന്നു.
പലപ്പോഴും പൈലറ്റിന്റെ അശ്രദ്ധയാണ് ഇത്തരത്തില്‍ വിമാനം റണ്‍വേക്ക് പുറത്തുപോകാന്‍ ഇടയാക്കുന്നതെന്നാണ് പൊതുവേയുള്ള കണ്ടെത്തല്‍. റണ്‍വേയില്‍ സുരക്ഷിതമായി ഇറങ്ങുന്ന വിമാനങ്ങള്‍ പെട്ടെന്ന് അപകടത്തില്‍പ്പെടുന്ന സംഭവങ്ങളും ആവര്‍ത്തിക്കുകയാണ്.
കഴിഞ്ഞ മാസം നാലിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനവും, കഴിഞ്ഞ ജൂലൈ 16ന് മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടിരുന്നു. 2010 മെയ് 22ന് ലോകത്തെ നടുക്കിയ മംഗലാപുരം വിമാന ദുരന്തം സംഭവിച്ചതും പൈലറ്റിന്റെ അശ്രദ്ധ മൂലമായിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്ന് ദുബായില്‍നിന്നു മംഗലാപുരത്തേക്കുവന്ന എയര്‍ഇന്ത്യ വിമാനത്തില്‍ പൈലറ്റ് അടക്കം 6 വിമാന ജീവനക്കാരും, 160 യാത്രക്കാരുമാണ് ഉണ്ടായിരുന്നത് . ഇതില്‍ എട്ട് യാത്രക്കാര്‍ മാത്രമാണ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്. 23 കുട്ടികളും,103 പുരുഷന്മാരും, 32 സ്ത്രീകളും വിമാനം കത്തിയെരിഞ്ഞപ്പോള്‍ അതോടൊപ്പം ഇല്ലാതായി. മരണപ്പെട്ടവരില്‍ 58 പേര്‍ മലയാളികളായിരുന്നു.
2010 മെയ് 21ന് രാത്രിയില്‍ ദുബൈ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം പുലര്‍ച്ചെ മംഗലാപുരത്ത് ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കുന്നില്‍ മുകളില്‍നിന്നു 200 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയും ഞൊടിയിടയില്‍ തീപിടിച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇതിനുശേഷം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സുരക്ഷിതമായ വിമാന ലാന്‍ഡിങിന് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിരുന്നു.
മംഗലാപുരം വിമാനദുരന്തം ചൂണ്ടിക്കാണിച്ചാണ് സമാന രീതിയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ഡി.ജി.സി.എ വിലക്കേര്‍പ്പെടുത്തിയത്. നിശ്ചിത സമയത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കരുതെന്ന് അന്താരാഷ്ട്ര നിയമം നിലവിലുണ്ട്. എന്നാല്‍ വിശ്രമ സമയം മറ്റുകാര്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം രാത്രിയില്‍ വിമാനം പറത്താന്‍ എത്തുന്ന പൈലറ്റുമാരാണ് പലപ്പോഴും അപകടത്തിന് കാരണക്കാരാകുന്നതെന്നും വിലയിരുത്തുന്നുണ്ട്. ഇത്തരത്തില്‍ സുരക്ഷാ നിയമങ്ങള്‍ തെറ്റിക്കുന്ന വിമാനകമ്പനികള്‍ക്കും പൈലറ്റുമാര്‍ക്കും എതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡയറക്ടറര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) തീരുമാനിച്ചിട്ടുണ്ട്. കുറ്റകരമായ അനാസ്ഥക്ക് സസ്‌പെന്‍ഷനും, അനുമതി റദ്ദാക്കലുമാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്ന ശിക്ഷാ നടപടികള്‍. ഇതിനുപുറമെ വന്‍തുക പിഴ ഈടാക്കാനുമാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിമാന ജീവനക്കാരുടെ മുന്നൂറിലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതില്‍ ഏറിയ പങ്കും പൈലറ്റുമാരായിരുന്നു. 102 യാത്രക്കാരുമായി ബഹ്‌റൈനില്‍നിന്നു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ഇന്നലെ പുലര്‍ച്ചെ റണ്‍വേയില്‍നിന്നും തെന്നിമാറി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago