ആക്്ഷന്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റിസ്് ടു വിനായകന്റെ നേതൃത്വത്തില്‍ തിരുവോണനാളില്‍ ഉപവാസസമരം
തൃശൂര്‍: വിനായകന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ ദളിത്, ജനാധിപത്യ സംഘടനകളുടെ കൂട്ടായ്മയായ ആക്്ഷന്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റിസ്് ടു വിനായകന്റെ നേതൃത്വത്തില്‍ തിരുവോണനാളില്‍ ഉപവാസസമരം നടത്തി. കുറ്റക്കാരായ പൊലിസുകാരെ അറസ്റ്റ് ചെയ്യുക, വിനായകന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം നല്‍കുക, മര്‍ദനമേറ്റ ശരത്തിന് 10 ലക്ഷം ധനസഹായം നല്‍കുക, ദലിതുകള്‍ക്കു നേരെയുള്ള അതിക്രമം തടയുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ഓണാഘോഷം ഉപേക്ഷിച്ച് തൃശൂര്‍ കോര്‍പ്പറേഷനു മുന്നില്‍ ഉപവാസ സമരം നടത്തിയത്. ഭാരതീയ പട്ടിക ജന സമാജം സംസ്ഥാന പ്രസിഡന്റ് രാജു കുമ്പളാന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റിസ് ടു വിനായകന്‍ പ്രസിഡന്റ് കെ.എസ് ഷൈജു അധ്യക്ഷനായിരുന്നു. സെക്രട്ടറി എ.കെ സന്തോഷ്, മൃദുലാദേവി ശശിധരന്‍, ആനന്ദന്‍ വടക്കുംതല, പി.പി ഉണ്ണിരാജ് സംസാരിച്ചു. നഗരത്തില്‍ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. വിനായകന്റെ പിതാവ് കൃഷ്ണദാസ്, മാതാവ് ഓമന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."