HOME
DETAILS

കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍

  
backup
September 05 2017 | 20:09 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d-25

 


വായനയെ സ്‌നേഹിക്കുന്ന ശ്രുതിക്ക് അക്ഷരങ്ങള്‍ കൊണ്ടൊരു പൂക്കളം

കാളികാവ്: ജന്മനാലുള്ള വൈകല്യത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പ്പിച്ച തുവ്വൂര്‍ പൂളമണ്ണ വളവിലെ സി. ശ്രുതിക്ക് തിരുവോണനാളില്‍ പുസ്തകങ്ങള്‍ കൊണ്ടൊരു പൂക്കളം തീര്‍ത്തു. പുസ്തകത്താളുകളില്‍ നിന്ന് വായിച്ചെടുക്കുന്ന ആശയങ്ങളെ കൊച്ചു കവിതകളാക്കി മാറ്റുന്ന ശ്രുതിക്ക് കാളികാവിലെ സാഹിതി കലാ സാഹിത്യ ജനകീയ കൂട്ടായ്മയാണ് പുസ്തകങ്ങള്‍ സമ്മാനിച്ചത്. സാഹിതി കലാ സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വായന പരിപോഷിപ്പിക്കുന്നതിനായി രൂപം കൊടുത്ത 'അക്ഷരക്കൂട്ട് ' പദ്ധതിയുടെ ഭാഗമായിട്ടാണ് തിരുവോണനാളില്‍ ശ്രുതിക്ക് പുസ്തകങ്ങള്‍ കൈമാറിയത്.
തിരുവോണനാളില്‍ ശ്രുതിക്ക് പുസ്തകക്കെട്ടു നല്‍കിയാണ് അക്ഷരക്കൂട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. സാഹിതി പ്രവര്‍ത്തകരായ ശിഹാബ് പറാട്ടി, ശറഫുദ്ദീന്‍ കാളികാവ്, പി. സക്കീര്‍ ഹുസൈന്‍, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി, രജീഷ് കാളികാവ്, കെ.വി രാജേഷ്, ഗിരീഷ് മാരേങ്ങലത്ത് നേതൃത്വം നല്‍കി.


മഴയും കാറ്റും; കരുളായിയിലും അമരമ്പലത്തും നാശനഷ്ടം


കരുളായി: കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കരുളായി പഞ്ചായത്തിലെ കാര്‍ളിക്കോട് ഭാഗത്ത് വന്‍ നാശനഷ്ടം. നാല് വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ കട പുഴകി വീണു. മരങ്ങള്‍ വീണ് കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളും ലൈനുകളും പൊട്ടിയിട്ടു@്. പുള്ളിയി, കരുളായി കേബിള്‍ ടി.വിയുടെ നിരവധി ഒപ്റ്റിക്കല്‍ ഫൈബറുകളും പൊട്ടിയിട്ടു@്. ചെമ്മന്തിട്ടയിലെ കേനാത്ത് ഗിരിജ, അഞ്ചലി ദിനു, പുന്നക്കല്‍ ദേവകി, കരിമ്പന്നൂര്‍ അച്ചാമ്മ എന്നിവരുടെ വീടുകളാണ് മരങ്ങളും കമുങ്ങും വീണ് തകര്‍ന്നത്. ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തിലെ വന്‍ ആല്‍മരം കടപുഴകി വീണു.
പൂക്കോട്ടുംപാടം: അമരമ്പലത്ത് കാറ്റിലും മഴയിലും വന്‍നാശ നഷ്ടം. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് പൂക്കോട്ടുംപാടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ചത്. പുഞ്ച ചെമ്മല അബൂബക്കറിന്റെ വീടിന് മുകളില്‍ തേക്കുകള്‍ കട പുഴകി വീണ് ഒരു ഭാഗം തകര്‍ന്നു. നീലാബ്ര മറിയുമ്മയുടെ ശൗചാലയത്തിനു മുകളില്‍ റബര്‍ മരം ഒടിഞ്ഞ് വീണ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പാറോതൊടിക അലവിയുടെ കോഴിഫാമിനു മുകളിലും മരം കടപുഴകി വീണ് ഫാം പകുതിയോളം തകര്‍ന്നു. പുഞ്ചകുന്നിലെ പറമ്പന്‍ മുണ്ടിച്ചിയുടെ വീടിന് മുകളില്‍ തേക്ക് വീണ് വീടിന്റെ ചുമരിന് കേടുപാട് സംഭവിച്ചു. പുഞ്ച ഗോപാലന്റെ നൂറോളം കുലക്കാറായ വാഴകള്‍ കാറ്റില്‍ നശിച്ചു. വേങ്ങാപരത, തേള്‍പ്പാറ, പാട്ടക്കരിമ്പ് എന്നിവിടങ്ങളിലും നാശനഷ്ടമുണ്ട്. മിക്ക കര്‍ഷകരുടേയും വാഴകളും റബര്‍തൈകളും മറ്റ് കൃഷികളും നശിച്ചു. തിരുവോണ ദിനത്തില്‍ മഴയോടുകൂടി ആഞ്ഞടിച്ച കാറ്റ് മലയോര മേഖലയില്‍ വന്‍ നാശം വിതച്ചാണ് മടങ്ങിയത്. പ്രദേശത്തെ വൈദ്യുതി, കേബിള്‍, ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തകരാറിലാണ്.

 

ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു


വണ്ടൂര്‍: ഓണാഘോഷ പരിപാടികളുടെ ഭാഗമായി കാരാട് ഊട്ടുപുറം കര്‍മധാര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. ക്ലബ് പ്രസിഡന്റ് അഖില്‍ദാസ്, സെക്രട്ടറി രജീഷ്, വൈസ് പ്രസിഡന്റ് ടി.വി ജിജിന്‍, ജോയിന്റ് സെക്രട്ടറി അനില്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നടുവത്ത് പൊട്ടാലുങ്ങല്‍ എ.കെ.ജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണഘോഷം സീരിയല്‍ താരം സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്തു.
ആഘോഷ പരിപാടിയുടെ ഭാഗമായി ഘോഷയാത്രയും നടന്നു. ഉദ്ഘാടന ചടങ്ങില്‍ ഡിഗ്രി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും മുതിര്‍ന്ന പൗരന്‍മാരെയും ആദരിച്ചു.പി.ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ.പി ഭാസ്‌കരന്‍, ടി.വോലയുധന്‍, എം.എസ് വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പരിപാടികളും നടത്തി. സമ്മാനദാനം വണ്ടൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ രാജേഷ് നിര്‍വഹിച്ചു.
അത്താണിക്കല്‍ യുവജനവേദിയുടെ നേതൃത്വത്തില്‍ ഘോഷയാത്ര നടത്തി. മാളിയേക്കല്‍ രാജേഷ്, സംഗീത്, കെ.പി സുധീപ്, ടി.കെ ജിഷ്ണു,പി.ജുനൈസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശാന്തിനഗര്‍ കൂറ്റംപാറക്കടവ് ഫ്രിഗേറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയും വിവിധ പരിപാടികളും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് പി.ഷമീം, സെക്രട്ടറി ടി.അബൂബക്കര്‍, വി.എം ഹസ്‌കര്‍, നമീല്‍ പള്ളിയാലി, സിറാജ് മാവുങ്ങല്‍, ഷാജി ഇരിക്കോടന്‍, വിജീഷ് ശാന്തി, എം.ഇയാദ്, ഷിജില്‍ കൈപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാണിയമ്പലം മുടപ്പിലാശ്ശേരി വി.എം.സി അക്ഷര വായനശാലയുടെ നേതൃത്വത്തില്‍ വാണിയമ്പലം ടൗണിലൂടെ ഘോഷയാത്ര നടന്നു. തുടര്‍ന്ന് വടംവലി,പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങള്‍ നടന്നു. കെ.പി സുധാകരന്‍, പി.ദാമുദാസ്, ഒ.വി ജിഷ്ണു, സി.പ്രദീപ്, കെ.സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഇനി തിരുവാലി സ്റ്റേഷനിലും

വണ്ടൂര്‍: തിരുവാലി ഫയര്‍ റെസ്‌ക്യൂ സ്റ്റേഷനിലേക്ക് അനുവദിച്ച പുതിയ മള്‍ട്ടി യൂട്ടിലിറ്റി വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം എ.പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. താക്കോലും രേഖകളുംതിരുവാലി പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി സ്റ്റേഷന്‍ത്തലവന് കൈമാറി.
തീപിടിത്തവും വാഹനാപകടങ്ങളുമുണ്ടായാല്‍ മിന്നല്‍ വേഗത്തില്‍ സ്ഥലത്തെത്തി ജീവനും സ്വത്തും രക്ഷപ്പെടുത്താനുപകരിക്കുന്ന വാഹനമാണ് ലഭിച്ചിട്ടുളത്. ഇടുങ്ങിയ വഴികളിലൂടെ പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും അഗ്‌നി, വാഹനാപകട രക്ഷാദൗത്യവുമായെത്തിച്ചേരുകയെന്ന ലക്ഷ്യമാണ് ഈ വാഹനം കൊണ്ടുദ്ദേശിക്കുന്നത്.
അത്യാധുനിക സംവിധാനങ്ങളോടെയുള്ളതാണ് വാഹന സജ്ജീകരണം. ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവാലി അഗ്‌നി ശമനാ നിലയത്തിന് തിരുവാലി പഞ്ചായത്ത് അനുവദിച്ച 60 സെന്റ് സ്ഥലം ഫയര്‍ഫോഴ്‌സ് വകുപ്പിന് കൈമാറിയാലുടന്‍ നിലയത്തിന് സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അന്‍പത് ലക്ഷം രൂപ അനുവദിക്കാമെന്ന് എ.പി അനില്‍കുമാര്‍ എം.എള്‍.എ പറഞ്ഞു.

പൈതൃകത്തിന്റെ സ്‌നേഹപ്പൂക്കള്‍ സംഘടിപ്പിച്ചു

പൂക്കോട്ടുംപാടം: നിലമ്പൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് പൈതൃകോത്സവത്തിന്റെ ഭാഗമായി പെരുന്നാള്‍ ഓണം ആഘോഷ ഭാഗമായി പൈതൃകത്തിന്റെ സ്‌നേഹപൂക്കള്‍ എന്ന പേരില്‍ സൗഹൃദസംഗമം നടത്തി. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. പൂക്കോട്ടുംപാടം ശ്രീവില്ല്വത്ത് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠതകര്‍ത്ത കേസിലെ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സഹായിച്ച വേലായുധേട്ടനെ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ മത്സരങ്ങളും നടന്നു.മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ മുത്തേടം അധ്യക്ഷനായി. സി.എച്ച് ഇഖ്ബാല്‍, അഡ്വ.എം. റഹ്മത്തുല്ല, കെ.ടി കുഞ്ഞാന്‍, വി.എ.കെ തങ്ങള്‍, കെ.പി ജല്‍സീമിയ, അസീസ് മുസ്‌ലിയാര്‍, സീതിക്കോയ തങ്ങള്‍, പി.വി ഹംസ, കൊമ്പന്‍ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വള്ളുവമ്പ്രം എ.എം.യു.പി സ്‌കൂള്‍
50ാം വാര്‍ഷികാഘോഷം

വള്ളുവമ്പ്രം: എ.എം.യു.പി സ്‌കൂള്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നു.ജൈവ വൈവിധ്യ ഉദ്യാനം, സ്മാര്‍ട്ട് ക്ലാസ്‌റൂം, സ്‌കൂള്‍ സൗന്ദര്യ വല്‍ക്കരണം തുടങ്ങി ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പഠന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
വാര്‍ഷികത്തിന് വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി പി.കെ കുഞ്ഞാലികുട്ടി എം.പി (മുഖ്യ രക്ഷാധികാരി), പി. ഉബൈദുല്ല എം. എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍ എ, കെ. മുഹമ്മദുണ്ണി ഹാജി(രക്ഷാധികാരി), പി.ടി.എ പ്രസിഡന്റ് നവാസ് തോപ്പില്‍(ചെയര്‍), പ്രധാനാധ്യാപകന്‍ എം.കെ സതീശന്‍(ജന. കണ്‍), എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ഹംസ കൊല്ലാടിക, എം.ടി അലവി കുട്ടി മാസ്റ്റര്‍, ടി.വി മുഹമ്മദ് ഹാജി, എം.ടി അബ്ദുല്‍ റഷീദ്, നാലകത്ത് അസൈന്‍, ടി.കുഞ്ഞിമുഹമ്മദ്, മഠത്തില്‍ സാദിഖലി തുടങ്ങിയവര്‍ സംസാരിച്ചു.


തൃക്കലങ്ങോട് പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി; പ്രക്ഷോഭം ശക്തമാക്കുമെന്ന് ലീഗ്

മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയില്‍ 1670 പേര്‍ അര്‍ഹരായി ഉണ്ടായിട്ടും ലിസ്റ്റ് പുറത്തുവന്നപ്പോള്‍ 77 പേരിലൊതുങ്ങിയത് ഭരണപക്ഷത്തിന്റെ പിടിപ്പുകേടുമൂലമാണെന്നും ഇതിനെതിരെ സമരം ശക്തമാക്കുമെന്നും പഞ്ചായത്ത് മുസ്‌ലിംലീഗ് ഭാരവാഹികള്‍ അറിയിച്ചു. ഭവന രഹിതരുടെ കൂട്ടായ്മ വിളിച്ചു ചേര്‍ത്തായിരിക്കും സമരം. നേരത്തെ ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തില്‍ 5200 വീടുകള്‍ നല്‍കുമെന്നാണ് ഭരണസമിതി പറഞ്ഞിരുന്നത്. പഞ്ചായത്തില്‍ നല്‍കിയ പരാതികളില്‍ അന്വേഷണം പോലും നടത്താതെയാണ് ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതി ഭരണകാലത്ത് അഞ്ചുവര്‍ഷംകൊണ്ട് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് 980 വീടുകള്‍ നല്‍കിയിരുന്നു. യോഗത്തില്‍ ഇ.ടി മോയിന്‍കുട്ടി അധ്യക്ഷനായി. എന്‍.പി മുഹമ്മദ്, പി.പി കുഞ്ഞാലിമൊല്ല, എം. അഹമ്മദ്, ഗഫൂര്‍ ആമയൂര്‍, എലമ്പ്ര ബാപ്പുട്ടി, ടി.അബ്ദുസലാം, ടി. ഇല്യാസ്, ഇ.എ സലാം, യൂസുഫ് മേച്ചീരി, ടി.പി ശരീഫ്, നൗഷാദ് തോട്ടുപൊയില്‍, റജുല കുട്ടശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

 

റേഷന്‍ ഷോപ്പ് ഉപരോധിച്ചു

പെരുവള്ളൂര്‍: പഞ്ചായത്തിലെ ഉങ്ങുങ്ങലിലുള്ള എ.ആര്‍.ഡി 90-ാം നമ്പര്‍ റേഷന്‍ കടയില്‍ ഓണത്തിന് നല്‍കുന്ന സ്പഷല്‍ അരിയും മറ്റ് ധാന്യങ്ങളും വിതരണം ചെയ്യാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.ഫെ്.ഐ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ ഷാപ്പ് ഉപരോധിച്ചു.രാത്രിയോടെ പൊലിസ് കട പൂട്ടി. ഡി.വൈ.എഫ്.ഐ പഞ്ചായത്ത് പ്രസിഡന്റ് നെയ്യന്‍ മജീദ്, കെ ഉണ്ണികൃഷ്ണന്‍, എന്‍ ഇബ്രാഹിം, ടി രമേഷ് നേതൃത്വം നല്‍കി.

മുസ്‌ലിം യൂത്ത്‌ലീഗ് മതസൗഹാര്‍ദ്ദ ക്ഷേത്രസന്ദര്‍ശനം ഇന്ന്

തിരൂരങ്ങാടി: എന്റെ നാടിന്റെ മതേതരത്വം എന്ന ശീര്‍ഷകത്തില്‍ നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ മത സൗഹാര്‍ദ്ദ കാംപയിന്റെ ഭാഗമായുള്ള ക്ഷേത്ര സന്ദര്‍ശനം ഇന്ന് നടക്കും. ഉച്ചക്ക് രണ്ടു മുതല്‍ വെള്ളിയാമ്പുറം പുഴിക്കല്‍ ഇല്ലം, നന്നമ്പ്ര വിഷ്ണു ക്ഷേത്രം, കണ്ണന്തള്ളി ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുക. ക്ഷേത്രപരിസരത്ത് നടക്കുന്ന ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികളുമായി സൗഹൃദം പങ്കുവയ്ക്കും.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി, എസ്.എസ്.എഫ് മുന്‍സംസ്ഥാന പ്രസിഡന്റ് റസാഖ് സഖാഫി വെള്ളിയാമ്പുറം, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ അബ്ദുല്‍ മജീദ് സലാഹി എന്നിവരും നന്നമ്പ്ര പഞ്ചായത്തിലെ എല്ലാ മഹല്ല് കമ്മിറ്റി ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കും.

പി.എം ഇസ്മാഈല്‍
അനുസ്മരണം

കൊണ്ടോട്ടി: മുന്‍ വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിംലീഗ് നേതാവുമായിരുന്ന പി.എം ഇസ്മാഈല്‍ അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് നാലിന് കാരാടില്‍ നടക്കും. പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി നടത്തുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാഴയൂര്‍ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി പാലിയേറ്റീവ് അസോസിയേഷന് പി.എം ഇസ്മാഈലിന്റെ സ്മരണക്കായി വാഹനം കൈമാറും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി താക്കോല്‍ കൈമാറും. കെ.എന്‍.എ ഖാദര്‍ സപ്ലിമെന്റ് പ്രകാശനം ചെയ്യും. ഇസ്മാഈല്‍ ഫൗണ്ടേഷന്‍ ഫോര്‍ വെല്‍ഫയര്‍ ആക്റ്റിവിറ്റീസിനായി കാരാടില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ബ്രോഷര്‍ കെ. മുഹമ്മദുണ്ണിഹാജി പ്രകാശനം ചെയ്യും. ടി.വി ഇബ്രാഹീം എം.എല്‍.എ സി.ഡി പ്രകാശനം ചെയ്യും. ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി, സി.പി. സൈതലവി തുടങ്ങിയവര്‍ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  21 days ago
No Image

ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

Kerala
  •  21 days ago
No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  21 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  21 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  21 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  21 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  21 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  21 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago