HOME
DETAILS

നാടെങ്ങും ഓണാഘോഷ പരിപാടികള്‍ നടത്തി

  
backup
September 06, 2017 | 7:10 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%93%e0%b4%a3%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf


ആനക്കര: ഡി.വൈ.എഫ്.ഐ കവുക്കോട് സൗത്ത്, നോര്‍ത്ത് യൂനിറ്റുകള്‍ സംയുക്തമായി നടത്തിയ ഓണാഘോഷ പരിപാടികള്‍ ടി. അബ്ദുല്‍കരീം ഉദ്ഘാടനം ചെയ്തു. ഗോകുല്‍ അധ്യക്ഷനായി. ടി.പി കുഞ്ഞുണ്ണി, ടി.എം കുഞ്ഞുകുട്ടന്‍, സി.കെ ഉണ്ണികൃഷ്ണന്‍, ടി.കെ സുധീഷ് കുമാര്‍, സി.എ സുരേന്ദ്രന്‍, വി.കെ പുഷ്പാകരന്‍ സംസാരിച്ചു. പി.വി മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് യൂനിറ്റി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓഫിസ് ഉദ്ഘാടനവും ബക്രീദ് - ഓണം ആഘോഷ പരിപാടികളും നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ ഉദ്ഘാടനം ചെയ്തു. അസ്‌ലം അധ്യക്ഷനായി. എസ്.ഐ ഷിജു എബ്രഹാം മുഖ്യാഥിതിയായി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സക്കീന പൊട്ടച്ചിറ, ഷഹന കല്ലടി, സുജാത, മന്‍സൂര്‍, ഇബ്രാഹീം, രക്ഷാധികാരി മുഹമ്മദാലി മനച്ചിതൊടി, ഹംസ കുറുവണ്ണ, റഫീഖ് ഷാര്‍പ്പ്, പ്രൊബേഷനറി എസ്.ഐ നൗഷാദ് സംബന്ധിച്ചു. കെ.വി സലാം സ്വാഗതവും ഹാബി നന്ദിയും പറഞ്ഞു.
പാലക്കാട്: ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം ഉയര്‍ത്തിപിടിച്ചുകൊണ്ട് തിന്മക്കെതിരേ ശക്തമായി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍ പറഞ്ഞു. കേരള മുസ്‌ലിം കോണ്‍ഫറന്‍സ് ജില്ലാ കണ്‍വന്‍ഷനും ബക്രീദ്-ഓണം സ്‌നേഹസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹമാണ് ദൈവം എന്ന ദിവ്യസന്ദേശം നല്‍കി നടത്തിയ സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക സംഘടനാ നേതാക്കളും തിന്മയ്‌ക്കെതിരേ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞയെടുത്തു. എ.കെ. സുല്‍ത്താന്‍ അധ്യക്ഷനായി. വി. ചാമുണ്ണി, എം.എം. ഹമീദ്, ഓട്ടൂര്‍ ഉണ്ണിക്കൃഷ്ണന്‍, ഇ.എ. സുലൈമാന്‍, ഉമര്‍ ഖത്താബ്, പി.എ. രമണീഭായ, അഡ്വ. മാത്യു തോമസ്, എ. ജബ്ബാറലി, കെ. ശിവരാജേഷ്, ഡോ. രഘുനാഥ് പാറയ്ക്കല്‍, കെ.എ. അബ്ദുറബ്ബ്, വിക്‌ടോറിയ വിന്‍സെന്റ്, കെ. അബൂബക്കര്‍, എം.എ. ലത്തീഫ്, എച്ച്. മുബാറക്, ഐ. സഹാബ്ദീന്‍ പ്രസംഗിച്ചു .
ഒറ്റപ്പാലം: ഏഴു വര്‍ഷമായി ഒറ്റപ്പാലത്തെ യൂത്ത് കോണ്‍ഗ്രാ് നേതാവ് എന്‍.കെ ജയരാജനേറെയും സഹപ്രവര്‍ത്തകരും നടത്തി വരാറുള്ള ഭക്ഷണ വിതരണം ഓണസദ്യയായി നടത്തി. ആരോരുമില്ലാതെ ഒരു ആഘോഷവും സ്വപ്നം കാണാന്‍ പോലും കഴിയാത്ത തെരുവോരങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഒറ്റപ്പാലത്തെ കടതിണ്ണകളിലും ബസ് സ്റ്റാ്‌റപധിലും, ബസ് വെയ്റ്റിങ് ഷെഡ്ഡുകളിലും, റെയില്‍വേ സ്റ്റേഷനിലുമായി ജീവിക്കുന്നവര്‍ക്കാണ് സദ്യ നല്‍കിയത്.
പി. ജയരാജന്‍, എന്‍.കെ. കൃഷ്ണന്‍കുട്ടി, എം. ഗോപന്‍, എന്‍. സാദിഖ്, എം. അന്‍ഷിഫ്, കെ. പ്രമോദ്, അമല്‍ മാത്യു, പി. ഹരീഷ്, ജാസിര്‍ നേതൃത്വം നല്‍കി.
ആനക്കര: അരിക്കാട് യുവ ഭാവന അര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം ആഘോഷിച്ചു. വിവിധ മത്സര പരിപാടികള്‍ക്ക് ശേഷം നടന്ന ചവിട്ട് കളി നാടിന്റെ ആവേശമായി. പ്രായം ഭേതമന്യേ ആണും പെണ്ണും ചവിട്ട് കളിയില്‍ പങ്കെടുത്തു. വളളുവനാട്ടിലെ ഓരോ ഗ്രാമങ്ങളിലും ഓണ നാളില്‍ ചവിട്ട് കളി നടക്കുക പതിവാണ്.
ആലത്തൂര്‍: കാവശ്ശേരി ചുണ്ടക്കാട് പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നിര്‍ധനര്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും വിതരണം ചെയ്തു. തിരുവോണ ദിനത്തില്‍ ക്ലബ്ബ് അങ്കണത്തില്‍ നടന്ന 'ഓണോല്‍സവം 2017' ന്റെ ഉദ്ഘാടനവും ഓണക്കിറ്റ് ഓണപ്പുടവ വിതരണവും കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഭാമ നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികളെ സര്‍ഗപ്രതിഭ പ്രണവ് ചടങ്ങില്‍ ആദരിച്ചു. കെ. ബിജു അധ്യക്ഷനായി. കാവശ്ശേരി പഞ്ചായത്തംഗങ്ങളായ കെ. മധു, അനില ബാബുരാജ്, കെ. ബാബു, സുനു ചന്ദ്രന്‍ സംസാരിച്ചു. പൂക്കള മത്സരം, മ്യൂസിക്കല്‍ കാര്‍ഡ്, ഊരാക്കുടുക്ക്, ലെമണ്‍ സ്പൂണ്‍, ചാക്കിലോട്ടം, സ്ലോ സൈക്കിള്‍, 100 മീറ്റര്‍ ഓട്ടം, തീറ്റ മത്സരം, തലയണയടി മത്സരം, ഉറിയടി, പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരങ്ങളും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് തിരിച്ചടി; മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  4 months ago
No Image

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് ബസ് സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു

oman
  •  4 months ago
No Image

പാലക്കാട് ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 months ago
No Image

വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; നടുക്കുന്ന കണക്കുകളുമായി ഐക്യരാഷ്ട്രസഭ

International
  •  4 months ago
No Image

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പടക്കം വീണ് കാറിന് തീപിടിച്ചു

Kerala
  •  4 months ago
No Image

കനത്ത മഴക്ക് പിന്നാലെ ഒമാനില്‍ ഡാമുകള്‍ നിറഞ്ഞു; ജലശേഖരണത്തില്‍ വലിയ വര്‍ധന

oman
  •  4 months ago
No Image

'ബ്രിട്ടൻ സുരക്ഷിതമാണ്, ആശങ്ക വേണ്ട'; ഇറാന്റെ മിസൈൽ പ്രഹരശേഷിയെക്കുറിച്ചുള്ള ഇസ്റാഈൽ വാദം തള്ളി സ്റ്റീവ് റീഡ്

International
  •  4 months ago
No Image

ഇറാന്റെ പ്രകോപനം ജിസിസി രാജ്യങ്ങളെ കൂടുതൽ ഒന്നിപ്പിക്കുന്നു; സഖ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുമെന്ന് അൻവർ ഗർഗാഷ്

uae
  •  4 months ago
No Image

വോട്ടർ പട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; ഇത്തവണ വോട്ട് മാർച്ച് 15ന് മുമ്പായി അപേക്ഷിച്ചവർക്ക് മാത്രം

Kerala
  •  4 months ago
No Image

യുഎഇയിൽ മാർച്ച് 27 വരെ മഴ തുടരും; ജാ​ഗ്രതാനിർദ്ദേശവുമായി അധികൃതർ

uae
  •  4 months ago