HOME
DETAILS

അവൻ ഫോമിലായാൽ ആ ടീമിനെ തടയാൻ ആർക്കും സാധിക്കില്ല: അശ്വിൻ

  
March 22, 2026 | 3:40 PM

Former Indian cricketer R Ashwin praised Rajasthan Royals youngster Vaibhav Suryavanshi

ഐപിഎല്ലിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. വൈഭവ് ഫോമിലെത്തിയാൽ രാജസ്ഥാൻ റോയൽസിനെ ഒരു ടീമിനും തടയാൻ സാധിക്കില്ലെന്നാണ് അശ്വിൻ പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അശ്വിൻ. 

''ഈ സീസണിൽ വൈഭവ് സൂര്യവംശി വലിയ ഒരു ഘടകമായാൽ രാജസ്ഥാൻ റോയൽസിനെ ആർക്കും തടയാൻ സാധിക്കില്ല. എന്നാൽ ക്രിക്കറ്റിൽ നിങ്ങൾ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. ഇത് അവന്റെ രണ്ടാം ഐപിഎൽ സീസൺ ആണ്. അവൻ ഒരു കുട്ടിയാണ്. അനുഭവപരിചയ സമ്പത്തില്ലാത്തവനാണ്. അവനെ അധികം സമ്മർദ്ദത്തിൽ ആക്കരുത്. സമൂഹ മാധ്യമങ്ങളിൽ അവനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടാവും'' ആർ അശ്വിൻ പറഞ്ഞു. 

അതേസമയം 2026 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ വൈഭവ് വഹിച്ച പങ്ക് വളരെ വലുതായിരിക്കുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയാണ് വൈഭവ് തിളങ്ങിയത്. മത്സരത്തിൽ വെറും 55 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച വൈഭവ്, അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോർഡും സ്വന്തമാക്കി. 80 പന്തിൽ 175 റൺസെടുത്ത താരത്തിന്റെ ഇന്നിംഗ്സിൽ 15 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടുന്നു.

ഫൈനലിലെ ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഒന്നിലധികം റെക്കോർഡുകളാണ് വൈഭവ് സൂര്യവംശി സ്വന്തമാക്കിയത്. അണ്ടർ 19 ലോകകപ്പിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. ആദ്യ സെഞ്ച്വറിയിൽ തന്നെ അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് റെക്കോർഡിട്ടു. 14 വയസ്സും 316 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago