ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
കൊല്ലം: ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ തിരികെ കൊണ്ടുവരാനും പുനസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ സ്വതന്ത്ര കേരളത്തില്‍ ഇന്നും നടക്കുന്നുവെന്നത് ദുഖകരമാണെന്ന് എസ്.എന്‍. ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ജാതിയുടെ പേര് പറഞ്ഞ് നീതി നിഷേധിക്കുമ്പോള്‍ ജാതി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം എസ്.എന്‍.ഡി.പി യൂനിയന്‍, എസ്.എന്‍ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 163-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയുടെ സമാപന സമ്മേളനം എസ്.എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ജനത പ്രബുദ്ധരാണെന്ന് അവകാശപ്പെടുമ്പോഴും ദേവസ്വം ബോര്‍ഡ് നിയമിച്ച ശാന്തി ഈഴവനായതിനാല്‍ ക്ഷേത്രത്തില്‍ കയറ്റാത്ത സ്ഥിതി നിലനില്‍ക്കുന്നു.
ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ തിരിച്ചറിയണം. ജാതി ഇല്ലാതാകണമെങ്കില്‍ ആദ്യം ജാതിവിവേചനം ഇല്ലാതാകണം.
സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതി നിഷേധിക്കപ്പെടുമ്പോള്‍ അവിടെ ജാതി പറയുന്നുവെന്ന് കുറ്റപ്പെടുത്തുകയല്ല വേണ്ടത്.
അവശലക്ഷങ്ങള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി സംസാരിക്കുമ്പോള്‍ അതിനെ ജാതിയെന്ന് പറയുന്നത് ശരിയല്ല. എസ്.എന്‍.ഡി.പി യോഗത്തിന് രാഷ്ട്രീയമില്ല. എന്നാല്‍ സാമൂഹ്യ നീതിക്കു വേണ്ടിയുള്ള രാഷ്ട്രീയം പറയും. നമ്മെ തമ്മില്‍ തല്ലിച്ച് ചോരകുടിയ്ക്കാന്‍ വരുന്ന കുറുക്കന്മാരുണ്ട്. ഇതിന് നിന്നു കൊടുക്കാന്‍ സമുദായം തയ്യാറാകരുത്. തിരിച്ചറിവിന്റെ പാതയിലൂടെയാണിന്ന് സമുദായം സഞ്ചരിക്കുന്നത്.
ശിവഗിരിയില്‍ എസ്.എന്‍.ഡി.പി യോഗവും ധര്‍മസംഘം ട്രസ്റ്റും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്. ഒന്നായാലേ നന്നാകൂ എന്ന ചിന്ത വളരണം, നന്നാകാന്‍ നാം ഒന്നിച്ചു നില്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ജയന്തി സന്ദേശം നല്‍കി. മേയര്‍ വി.രാജേന്ദ്രബാബു മുഖ്യപ്രഭാഷണവും സമ്മാനദാനവും നിര്‍വഹിച്ചു. കൊല്ലം എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍ അദ്ധ്യക്ഷനായി.
സെക്രട്ടറി എന്‍. രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. യൂനിയന്‍ വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണന്‍, ആര്‍.ഡി.സി ചെയര്‍മാന്‍ മഹിമ അശോകന്‍, എസ്.ഷേണാജി, ഡോ.സുലേഖ, ഷീലാ നളിനാക്ഷന്‍, എസ് സുവര്‍ണകുമാര്‍, വി.രാജ്‌മോഹന്‍, രഞ്ജിത് രവീന്ദ്രന്‍ സംബന്ധിച്ചു.വൈകിട്ട് അഞ്ചോടെ ശങ്കേഴ്‌സ് ആശുപത്രി ജങ്ഷനില്‍ നിന്നാരംഭിച്ച ഘോഷയാത്ര അലങ്കരിച്ച് ഗുരുദേവന്റെ ഛായാചിത്രം, ഗജവീരന്മാര്‍, ഫ്‌ളോട്ടുകള്‍, വിവിധ മേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ചിന്നക്കട റൗണ്ട്, മേല്‍പ്പാലം, റെയില്‍വെസ്റ്റേഷന്‍ വഴി ഏഴോടെ എസ്.എന്‍ കോളജില്‍ എത്തിച്ചേര്‍ന്നു.
'പ്രസംഗിച്ച് നടക്കാതെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം ഗോകുലം ഗോപാലന്‍'
ചവറ: ശ്രീനാരായണിയരും മറ്റുള്ളവരും ഗുരുദേവ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തകയാണ് വേണ്ടതെന്ന് ശ്രീനാരായണ ധര്‍മവേദി സംസ്ഥാന പ്രസിഡന്റ് ഗോകുലം ഗോപാലന്‍ പറഞ്ഞു.
ശ്രീനാരായണ ധര്‍മവേദി ചവറ യൂനിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന ജയന്തി ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ ജഗന്നാഥന്‍ അധ്യക്ഷനായി.
ജനറല്‍ കണ്‍വീനര്‍ വി മനോഹരന്‍, എസ് ശോഭ, സി.പി സുധീഷ് കുമാര്‍, കോലത്ത് വേണുഗോപാല്‍, ബാബു ജി. പട്ടത്താനം, സുജ സംസാരിച്ചു.
തുര്‍ന്ന് ശങ്കരമംഗലത്ത് നിന്ന് വാദ്യമേളങ്ങള്‍ അലങ്കരിച്ച ഫ്‌ലോട്ടുകള്‍ എന്നിവയുടെ വര്‍ണാഭമായ ഘോഷയാത്ര ചവറയില്‍ സമാപിച്ചു.
കൊട്ടാരക്കര: എസ്.എന്‍.ഡി.പി യോഗം കൊട്ടാരക്കര യുനിയന്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."