തിരുവമ്പാടി ബസ്സ്റ്റാന്‍ഡ് കെട്ടിടം കാടുകയറി നശിക്കുന്നു
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ പിറക് വശം കാട് കയറി നശിക്കുന്നു.
തിരുവമ്പാടി കെ.എസ്.ആര്.ടി.സി ഓപ്പറേറ്റിങ് സെന്റര്‍ കര്യാലയം,കെ.എസ്.എഫ്.ഇ, ഐ.ടി.ഐ പ്ലംബിങ് ട്രേഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഷോപ്പിങ് കോംപ്ലക്സും ബസ് കാത്തിരിപ്പു കേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് പഞ്ചായത്തിന്റെ അനാസ്ഥ മൂലം നശിക്കുന്നത്.
ചെടികളുടേയും മറ്റു തൈകളുടേയും വേരുകള്‍ കെട്ടിടത്തിന്റെ ചുവരില്‍ കയറി പിടിച്ചത് മൂലം കെട്ടിടത്തിന്റെ കല്ലുകള്‍ ഇളകി അടര്‍ന്നു പോയിട്ടുണ്ട്. ഭാവിയില്‍ കെട്ടിടത്തിന്റെ പൂര്‍ണ തകര്‍ച്ചക്ക് ഇത് കാരണമാകും.
ഓട്ടോസ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത് കാട് പിടിച്ച ഈ കെട്ടിടത്തിന്റെ വശം ചേര്‍ന്നാണ്.
കെട്ടിടം കാട് കയറി നാശത്തിലേക്ക് നീങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കാട് വെട്ടിതെളിച്ച് കെട്ടിടം സംരക്ഷിക്കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല.
കാട്പിടിച്ച കെട്ടിടത്തിനു സമീപത്ത് ഒരു വൈദ്യുത ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നതും വലിയ അപകടങ്ങള്‍ ക്ഷണിച്ച് വരുത്താന്‍ ഇടയാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വൈദ്യുത ട്രാന്‍സ്ഫോര്‍മറിനും കാട് പിടിച്ച കെട്ടിടത്തിനും ഇടയില്‍ ഓട്ടോ തൊഴിലാളികള്‍ ഭീതിയോടു കൂടിയാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."