തെരുവില്‍ കഴിയുന്നവരെ കവര്‍ച്ച: രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട്: രാത്രിയില്‍ തെരുവില്‍ കഴിയുന്നവരുടെ ബാഗുകളും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യുന്ന രണ്ടംഗ സംഘം പിടിയില്‍.
കല്ലായി ചക്കും കടവ് സ്വദേശി അട്ടബാബുവെന്ന മുജീബ്(23), പുറക്കാട്ടിരി സ്വദേശി ഫസല്‍(25) എന്നിവരാണ് നടക്കാവ് പൊലിസിന്റെ പിടിയിലായത്.
ലഹരിക്ക് അടിമകളായ ഇരുവരും മയക്കുമരുന്ന് ഉപയോഗത്തിന് പണം തികയാതെ വരുമ്പോഴാണ് കവര്‍ച്ച നടത്തുന്നതെന്ന് പൊലിസ് പറഞ്ഞു.
മുജീബിന്റെ പേരില്‍ മുമ്പും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് യാത്രക്കാരെയും മറ്റും കവര്‍ച്ച ചെയ്യുന്ന സംഘം കറങ്ങി നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഇവരുടെ കൈയിലുണ്ടായിരുന്ന മോഷ്ടിച്ച ബാഗും മൊബൈല്‍ഫോണും പൊലിസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ ഇത് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ അനില്‍കുമാറിന്റേതാണെന്ന് ബോധ്യമായി.
നടക്കാവ് എ.എസ്.ഐമാരായ സുരേഷ്, പീതാംബരന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ശശി, ഗിരീഷ്, സി.പി.ഒ സനല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."