HOME
DETAILS
MAL
തിരൂരങ്ങാടി നഗരസഭയില്‍ വാര്‍ഡ് സേവാകേന്ദ്രങ്ങള്‍ തുടങ്ങുന്നു
backup
August 11 2016 | 21:08 PM
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ 39 ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് വാര്‍ഡ് സേവാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ നഗരസഭാ തീരുമാനം. പ്രധാനമായും അങ്കണവാടികള്‍ കേന്ദ്രീകരിച്ചായിരിക്കും ഇതു പ്രവര്‍ത്തിക്കുക. അങ്കണവാടികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മറ്റു സൗകര്യങ്ങള്‍ പരിഗണിക്കും.
ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്സണ്‍ കെ.ടി റഹീദ അധ്യക്ഷയായി. വൈസ് ചെയര്മാന് എം. അബ്ദുറഹിമാന്‍കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി സുഹ്റാബി, സി.പി ഹബീബ ബഷീര്‍, വി.വി അബു, സെക്രട്ടറി കോയ വെള്ളക്കാന്‍തൊടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."