നീലേശ്വരം 'ചുവന്നില്ല'
നീലേശ്വരം: നഗരസഭയെ ചെന്തെങ്ങ് നഗരമാക്കാനുള്ള പദ്ധതി 'കൂമ്പടഞ്ഞ' നിലയില്‍. പടന്നക്കാട് കാര്‍ഷിക കോളജിന്റെ സഹകരണത്തോടെയായിരുന്നു പദ്ധതി ആവിഷ്‌കരിച്ചിരുന്നത്. വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഒന്നാം ഘട്ടമെന്ന നിലയില്‍ ആയിരത്തിലധികം ചെന്തെങ്ങിന്‍ തൈകള്‍ കാര്‍ഷിക കോളജിന്റെ തോട്ടത്തില്‍ തയാറായിട്ട് മാസങ്ങളായി.
പദ്ധതിയുടെ ഔദ്യോഗികമായ പ്രഖ്യാപനം കഴിഞ്ഞ മാര്‍ച്ച് 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ആദ്യ ചെന്തെങ്ങ് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന് കൈമാറുകയും ചെയ്തിരുന്നു. കൃഷി, റവന്യൂ മന്ത്രിമാരും ചടങ്ങിലുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ നഗരസഭ അധികാരികള്‍ പദ്ധതിയോട് മുഖം തിരിക്കുന്ന സ്ഥിതിയാണുള്ളത്. നഗരസഭയിലെ 12,000 വീടുകളിലും ഓരോ ചെന്തെങ്ങുകള്‍ നട്ടുവളര്‍ത്താനായിരുന്നു പദ്ധതി. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരണവും ലക്ഷ്യമിട്ടിരുന്നു. കഴിഞ്ഞ നഗരസഭാ ബജറ്റിലെ പ്രധാന നിര്‍ദേശം കൂടിയായിരുന്നു ഇത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന അത്യുല്‍പാദന ശേഷിയുള്ള തൈകളാണ് വിതരണത്തിനായി തയാറാക്കിയിട്ടുള്ളത്. എന്നാല്‍ നഗരസഭാ അധികാരികളുടെ നിസംഗത മൂലം ഇവ നശിക്കുന്ന സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."