HOME
DETAILS
MAL
സ്വാശ്രയ പ്രവേശനക്കേസുകള് പരിഗണിക്കുന്നത് സുപ്രിംകോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
backup
September 08 2017 | 09:09 AM
ന്യൂഡല്‍ഹി: സ്വാശ്രയ പ്രവേശനക്കേസുകള് പരിഗണിക്കുന്നത് സുപ്രിംകോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.
കേന്ദ്രത്തിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും വാദം കേള്‍ക്കുന്നതിനായാണു കേസ് മാറ്റിയത്.
അടൂര്‍ മൗണ്ട് സിയോന്‍, വയനാട് ഡിഎം വിംസ്, തൊടുപുഴ അല്‍ അസ്ഹര്‍ എന്നി മെഡിക്കല്‍ കോളജുകളിലെ ഇത്തവണത്തെ പ്രവേശനമാണ് സുപ്രിം കോടതി തടഞ്ഞത്.
കേസ് നല്കിയ മൂന്നു സ്വാശ്രയ കോളജുകളിലേക്കും പ്രവേശനം പൂര്‍ത്തിയായതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 400 വിദ്യാര്‍ഥികള്‍ക്കായിരുന്നു ഇവിടെ പ്രവേശനം നല്‍കിയത്. മെഡിക്കല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നല്കിയ ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."