കരിപ്പൂരില്‍ റിസ നിര്‍മാണം എട്ടുമാസത്തിനകം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികളുടെ യോഗം വിളിച്ചുചേര്‍ത്തു. എയര്‍പ്പോര്‍ട്ട് അതോറിറ്റി കേന്ദ്രകാര്യാലയത്തില്‍ നിന്നെത്തിയ ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ അനില്‍ ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
കോഡ് ഇയിലുള്ള വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്തണമെങ്കില്‍ റിസയുടെ നീളം 240 മീറ്ററായി വര്‍ധിപ്പിക്കണം. കരിപ്പൂരില്‍ നിലവില്‍ 90 മീറ്റര്‍ മാത്രമാണുള്ളത്. എട്ടുമാസത്തിനകം റിസയുടെ നീളം വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 2,860 മീറ്ററാണ് നിലവില്‍ റണ്‍വേയുടെ നീളം. ഇതില്‍ നിന്ന് 150 മീറ്റര്‍ റിസയായി പരിഗണിക്കാനാണ് തീരുമാനം. ഇതോടെ റണ്‍വേ നീളം 2,700 മീറ്ററായി ചുരുങ്ങും.
ഭാവിയില്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം റിസക്കായി ഉപയോഗിക്കാനും പദ്ധതിയുണ്ട്. കരിപ്പൂര്‍ വിമാനത്താവള ഡയരക്ടര്‍ ജെ.ടി രാധാകൃഷ്ണ, സഊദി എയര്‍ലൈന്‍സ്, എയര്‍ഇന്ത്യ, ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും കരിപ്പൂരിലെ എയര്‍ ട്രാഫിക് കണ്ട്രോള്, ടെലി കമ്മ്യൂണിക്കേഷന്‍, സിവില്‍ എന്‍ജിനിയറിങ്ങ് വിഭാഗം മേധാവികളും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."