കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍: എയര്‍പോര്‍ട്ട് അതോറിറ്റി റണ്‍വേ സുരക്ഷാ നടപടി തുടങ്ങി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിലെ ഡി.ജി.സി.എ ഉപാധികളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി നടപടി തുടങ്ങി. വിമാനത്താവളത്തിലെ റണ്‍വേയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുളള പ്രാരംഭ നടപടികള്‍ക്കാണ് തുടക്കമായത്.
കോഡ്-ഇയിലുള്ള വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കണമെങ്കില്‍ റണ്‍വേയിലെ റിസയുടെ നീളം 240 മീറ്ററായി വര്‍ധിപ്പിക്കണമെന്നാണ് ഡി.ജി.സി.എ നിര്‍ദേശം. കരിപ്പൂരില്‍ നിലവില്‍ റിസയുടെ നീളം 90 മീറ്റര്‍ മാത്രമാണ്.
റിസയുടെ നീളം കൂട്ടുന്നതിന് മുന്നോടിയായി റണ്‍വേയിലെ ലൈറ്റുകള്‍ മാറ്റി ക്രമീകരിക്കും.
വിമാന സര്‍വിസുകള്‍ ഏറ്റവും കുറവുള്ള സമയം പ്രയോജനപ്പെടുത്തിയാവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
റണ്‍വേ നവീകരണത്തിനായി നടപ്പിലാക്കിയപോലെ സര്‍വിസുകള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ക്രമീകരിക്കേണ്ടതില്ലെന്ന് വിമാന കമ്പനികളും അതോറിറ്റിയെ അറിയിച്ചു.
റിസ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രാരംഭ ചര്‍ച്ച പൂര്‍ത്തിയാക്കി വിശദമായ പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ വിമാനത്താവള സിവില്‍ വിഭാഗത്തോട് ആവശ്യപ്പെട്ടതായി എയര്‍പോര്‍ട്ട് ഡയരക്ടര്‍ ജെ.ടി രാധാകൃഷ്ണ പറഞ്ഞു.
ബോയിങ്ങ് 777-200 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാനാവുമെന്നാണ് ഡി.ജി.സി.എ അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് വിമാന കമ്പനികളില്‍ നിന്നുള്ള അഭിപ്രായങ്ങളും പരിശോധിച്ചായിരിക്കും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. അടുത്ത വേനല്‍ക്കാല ഷെഡ്യൂളില്‍ വലിയ വിമാന സര്‍വിസുകള്‍ ഉള്‍പ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."