പിണറായി വിജയന്‍ മദ്യലോബികള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു: കെ. മുരളീധരന്‍
കൊല്ലം: ബാറുകളുടെ ദൂരപരിധി എടുത്തുകളഞ്ഞ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ആരാധനാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാറുകളുടെ 50 മീറ്റര്‍ പരിധിക്കുള്ളില്‍ സ്ഥാപിക്കരുതെന്നാക്കി അബ്കാരി ചട്ടം തിരുത്തി എഴുതി ചരിത്രം കുറിച്ചിരിക്കുകയാണെന്ന് കെ. മുരളീധരന്‍.
പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ വികലമായ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും, ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണക്കാലത്ത് പോലും വിലകയറ്റം പിടിച്ചുനിറുത്താന്‍ കഴിയാതെ നിസഹായരായി നിന്ന സര്‍ക്കാര്‍ ഓണചന്തകള്‍ പോലും മൂന്ന് ദിവസങ്ങള്‍ മാത്രം തുറന്ന് പരിമിതപ്പെടുത്തി ജനങ്ങളെ നിരാശരാക്കി. പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മദ്യലോബികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നതിന് ഉദാഹരണമാണ് ദൂരപരിധി കുറച്ചതും, റോഡുകളെ തരംതാഴ്ത്തിയതുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഇടപാടില്‍ കോടി കണക്കിന് രൂപ സി.പി.എമ്മിന് ലഭിച്ചെന്ന യു.ഡി.എഫ് ആരോപണം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേതാക്കളായ ഡോ. ശൂരനാട് രാജശേഖരന്‍, കെ.സി രാജന്‍, ഡോ. ജി പ്രതാപവര്‍മ്മ തമ്പാന്‍, എന്‍ അഴകേശന്‍, പുനലൂര്‍ മധു, എ ഷാനവാസ്ഖാന്‍, എം.എം നസീര്‍, കെ. സുരേഷ് ബാബു, ജമീല ഇബ്രാഹിം, ഇ. മേരിദാസന്‍, ഹിദുര്‍മുഹമ്മദ്, സൈമണ്‍ അലക്‌സ്, ശോഭ, എസ്. വിപിനചന്ദ്രന്‍, പി. ജര്‍മിയാസ്, ചിറ്റുമൂല നാസര്‍, സൂരജ് രവി, കെ. കൃഷ്ണന്‍കുട്ടി നായര്‍, പി. രാജേന്ദ്രപ്രസാദ്, കാരുവള്ളി ശശി, നൂറുദ്ദീന്‍കുട്ടി, നടുക്കുന്നില്‍ വിജയന്‍, കെ.കെ സുനില്‍ കുമാര്‍, എന്‍. ഉണ്ണികൃഷ്ണന്‍, എസ്. ശ്രീകുമാര്‍, ആദിക്കാട് മധു, അന്‍സാര്‍ അസീസ്, സന്തോഷ് തുപ്പാശ്ശേരില്‍, മുനമ്പത്ത് വഹാബ്, കൃഷ്ണവേണി ശര്‍മ്മ, രമാ ഗോപാലകൃഷ്ണന്‍, പാണ്ഡവപുരം രഘു, ലീലാകൃഷ്ണന്‍, എച്ച്. സലീം, ചക്കിനാല്‍ സനല്‍കുമാര്‍, സേതുനാഥപിള്ള, കോലത്ത് വേണുഗോപാല്‍, പി. ഹരികുമാര്‍, സന്തോഷ് തുപ്പാശ്ശേരി, ത്രിദീപ് കുമാര്‍, എം.എം സഞ്ജീവ് കുമാര്‍, ജി. ജയപ്രകാശ്, സിസിലി സ്റ്റീഫന്‍, കോലത്ത് വേണുഗോപാല്‍, ബ്രിജേഷ് എബ്രഹാം, ചക്കിനാല്‍ സനല്‍കുമാര്‍, കെ സോമയാജി സംസാരിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ വി.ഒ സാജന്‍, ആര്‍. രമണന്‍, ബദറുദ്ദീന്‍, ആര്‍. രാജ്‌മോഹന്‍, സുകുമാരന്‍പിള്ള, തുണ്ടില്‍ നൗഷാദ്, നീലികുളം സദാനന്ദന്‍, സേതുനാഥപിള്ള, നെടുങ്ങോലംരഘു, പരവൂര്‍ സജീവ്, ചാത്തന്നൂര്‍ മുരളി, കെ. ബാബുരാജന്‍, നാസിമുദ്ദീന്‍ ലബ്ബ, മധുലാല്‍ എഴുകോണ്‍, ബിജു ലൂക്കോസ്, വിഷ്ണു വിജയന്‍, കൗശിഖ് എം ദാസ്, പി പ്രദീഷ് കുമാര്‍ മാര്‍ച്ചില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."