HOME
DETAILS
MAL
സഊദി പ്രതിരോധ മന്ത്രാലയം തകര്‍ക്കാനുള്ള ഐ എസ് പദ്ധതി തകര്‍ത്തു; രണ്ട് ചാവേറുകളടക്കം നാലു പേര് പിടിയില്‍
backup
September 12 2017 | 09:09 AM
റിയാദ് : സഊദിയുടെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം തകര്‍ക്കാനുള്ള ഐ.എസ് പദ്ധതി തകര്‍ത്തതായി സഊദി അറേബ്യ വ്യക്തമാക്കി. തലസ്ഥാന നഗരിയായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള പദ്ധതിയാണ് തകര്‍ത്തത്.തിങ്കളാഴ്ചയാണ് ഐ എസ് ഇതിനായുള്ള പദ്ധതി ആസൂത്രണം ചെയ്തത്. സംഭവത്തില്‍ രണ്ട് യമനി തീവ്രവാദികളെയും രണ്ട് സ്വദേശികളെയും പിടികൂടിയിട്ടുണ്ട്.
ചാവേറായി പൊട്ടിതെറിക്കാന്‍ തയ്യാറായി വന്ന രണ്ട് യമന്‍ പൗരന്മാരെയും ഇവരുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് സഊദി പൗരന്മാരെയുമാണ് പിടികൂടിയത്. ചാവേര്‍ ആക്രമണത്തിന് തയ്യാറാക്കി വെച്ചിരുന നിരവധി സ്ഫോടകവസ്തുക്കളും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."