മതസൗഹാര്‍ദത്തിന് ഊന്നല്‍ നല്‍കി വിദ്യാഭ്യാസ അനുമോദന സദസ്
പാടൂര്‍: പാടൂര്‍ മഹല്ല് ജമാഅത്ത് കമ്മറ്റി ഇക്കഴിഞ്ഞ പൊതു പരീക്ഷകളില്‍ മദ്‌റസ, സ്‌കൂള്‍ തലങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ മഹല്ല് നിവാസികളായ വിദ്യാര്‍ഥികളെയും മദ്‌റസയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം കൈവരിച്ച അധ്യാപകനായ മുഹമ്മദലി ലത്തീഫിയേയും അനുമോദിച്ചു. ജാതി, മത ഭേദങ്ങളില്ലാതെ സമര്‍ത്ഥരായ വിദ്യാര്‍ഥികളെ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചതിലൂടെ മത സാഹോദര്യവും മാനവ സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിക്കാന്‍ പാടൂര്‍ മഹല്ലിന് കഴിഞ്ഞു എന്ന് മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. ബി.ഡി.എസിന് പ്രവേശനം ലഭിച്ച ശാരിക ശശി, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ ലുത്ഫിയ റഫീഖ്, ആസിമ ഹംസ, ടി.പി ശ്രീലക്ഷ്മി , സല്‍വ്വ അബ്ദുല്‍ സലാം, സി.ബി.എസ്.ഇ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ കരസ്ഥമാക്കിയ ഫാതിമ യുസ്‌റ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. മദ്‌റസ പത്താം ക്ലാസ് പൊതു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കെ.യു ഹന്നത്ത് , ഏഴാം ക്ലാസ് പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് സഹല്‍, നൂര്‍ മുഹമ്മദ്, ഐഷ മനാല്‍, ഷംന ബീവി, അമീന, ഫൗസിയ, റമീസ, സഫ്‌നാസ്, നഫീസത്തുല്‍ മിസ്രിയ, ത്വയ്യിബ, റിസ് വാന, ഫാതിമ സുഹ്‌റ, അഞ്ചാം ക്ലാസ് പൊതു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച മുഹമ്മദ് അമീന്‍ എന്നിവര്‍ക്കും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡുകളും നല്‍കി. മഹല്ല് പ്രസിഡന്റ് എ.എസ്.എം അസ്ഗര്‍ അലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി എം. ശങ്കര്‍ പുരസ്‌കാര വിതരണം നിര്‍വ്വഹിച്ചു. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിഷ പ്രമോദ്, വാര്‍ഡ് അംഗങ്ങളായ റസിയ ഇബ്രാഹീം, അഷ്‌റഫ് തങ്ങള്‍, സജ സാദത്ത്, അലീമുല്‍ ഇസ്്‌ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ക്യാപ്റ്റന്‍ കെ.വി ഫൈസല്‍, എന്‍.പി അലിമോന്‍, ഇ.എം സിദ്ധീഖ് ഹാജി, എം.കെ സുലൈമാന്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ.ആര്‍.വി സൈദു മുഹമ്മദ് , എ.എസ്.എം ജാഫര്‍ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."