HOME
DETAILS

യൂറോപില്‍ ഗോള്‍മഴ

  
backup
September 14, 2017 | 2:06 AM

%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b4

 

 

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ വമ്പന്‍മാരുടെ ഗോള്‍ വര്‍ഷം. ചെല്‍സി മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ക്യുരബഗിനേയും പാരിസ് സെന്റ് ജെര്‍മെയ്ന്‍ 5-0ത്തിന് സെല്‍റ്റിക്കിനേയും ബാഴ്‌സലോണ 3-0ത്തിന് യുവന്റസിനേയും ബയേണ്‍ മ്യൂണിക്ക് ഇതേ സ്‌കോറിന് ആന്റര്‍ലറ്റിനേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-0ത്തിന് ബാസലിനേയും വീഴ്ത്തി. സി.എസ്.കെ.എ മോസ്‌കോ 2-1ന് ബെന്‍ഫിക്കയേയും സ്‌പോര്‍ടിങ് 3-2ന് ഒളിംപ്യാകോസിനേയും പരാജയപ്പെടുത്തി. റോമ- അത്‌ലറ്റിക്കോ മാഡ്രിഡ് പോരാട്ടം ഗോള്‍രഹിത സമനില.

 

ചെല്‍സി 6-0 ക്യുരബഗ്


ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങളിലേക്ക് തിരിച്ചെത്തിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സി ആദ്യ പോരാട്ടത്തില്‍ ഉജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അരങ്ങേറിയ മത്സരത്തില്‍ ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ ആറ് ഗോളുകളാണ് ചെല്‍സി അടിച്ചുകൂട്ടിയത്. ചെല്‍സി നിരയിലെത്തിയ പുതിയ പ്രതിരോധ താരം ഡേവിഡ് സപ്പകോസ്റ്റയുടെ നെടുനീളന്‍ ഷോട്ടിലൂടെ പിറന്ന സുന്ദരന്‍ ഗോളുള്‍പ്പെടെ ചെല്‍സിയുടെ വിജയത്തിന് മാറ്റ് കൂട്ടി. പെഡ്രോ, അസ്പിലിക്യേറ്റ, ബകയോകോ, ബാറ്റ്ഷുയി എന്നിവരും ചെല്‍സിക്കായി വല കുലുക്കി. അറാം ഗോള്‍ എതിര്‍ താരം മെദ്‌വദേവിന്റെ സെല്‍ഫിലൂടെ ചെല്‍സിക്ക് ദാനമായി ലഭിക്കുകയും ചെയ്തു.
കളിയുടെ അഞ്ചാം മിനുട്ടില്‍ പെഡ്രോയാണ് ഗോളടിക്ക് തുടക്കമിട്ടത്. 30ാം മിനുട്ടിലാണ് സപ്പകോസ്റ്റയുടെ മികച്ച ഗോളിന്റെ പിറവി. വലത് മൂലയിലൂടെ മുന്നേറിയ താരം തൊടുത്ത നെടുനീളന്‍ ഷോട്ട് ഗോളിക്ക് ഒരു പഴുതും നല്‍കാതെ അവിശ്വസനീയമായി വലയില്‍ കയറുകയായിരുന്നു.
പിന്നീട് രണ്ടാം പകുതിയിലാണ് ചെല്‍സിയുടെ ബാക്കി നാല് ഗോളുകളും പിറന്നത്. 55ാം മിനുട്ടില്‍ അസ്പിലിക്യേറ്റ മൂന്നാം ഗോളും 71ാം മിനുട്ടില്‍ ബകയോകോ നാലാം ഗോളും 76ാം മിനുട്ടില്‍ ബാറ്റ്ഷുയി അഞ്ചാം ഗോളും വലയിലാക്കി. 82ാം മിനുട്ടില്‍ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ഇംഗ്ലീഷ് ചാംപ്യന്‍മാരുടെ പട്ടികയിലേക്ക് ആറാം ഗോളും എത്തി.

 

പി.എസ്.ജി 5- 0 സെല്‍റ്റിക്ക്


സെല്‍റ്റിക്കിന്റെ തട്ടകത്തില്‍ അവരെ നിലംപരിശാക്കിയാണ് പാരിസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യ പോരാട്ടത്തില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. യൂറോപ്പിലെ പുതിയ കൂട്ടുകെട്ടായ നെയ്മര്‍, എംബാപ്പെ, കവാനി സഖ്യം കളം നിറഞ്ഞപ്പോള്‍ സെല്‍റ്റിക്ക് താരങ്ങള്‍ ഹതാശരായി നിന്നു. കവാനി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ നെയ്മര്‍, എംബാപ്പെ എന്നിവര്‍ ഓരോ ഗോളും ഒരു ഗോള്‍ സെല്‍ഫിലൂടെ ദാനമായും പി.എസ്.ജിക്ക് ലഭിച്ചു. കളി തുടങ്ങി 19ാം മിനുട്ടില്‍ നെയ്മറാണ് ഗോളടിക്ക് തുടക്കമിട്ടത്. പിന്നാലെ 34ാം മിനുട്ടില്‍ എംബാപ്പെയും വല ചലിപ്പിച്ചു. 40ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി കവാനി ആദ്യ പകുതിയില്‍ പി.എസ്.ജിയുടെ ഗോള്‍ നേട്ടം മൂന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗോള്‍ അകന്നു നിന്നു.
അവസാന പത്ത് മിനുട്ടിലാണ് പി.എസ്.ജിയുടെ ശേഷിച്ച രണ്ട് ഗോളുകള്‍ പിറന്നത്. 83ാം മിനുട്ടില്‍ സെല്‍റ്റിക്ക് താരം ലസ്റ്റിഗിന്റെ അബദ്ധം സെല്‍ഫ് രൂപത്തില്‍ പി.എസ്.ജിയുടെ നാലാം ഗോളായി പരിണമിച്ചു. 85ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ കവാനി ഫ്രഞ്ച് കരുത്തരുടെ പട്ടിക പൂര്‍ത്തിയാക്കി. സെല്‍റ്റിക്ക് സ്വന്തം തട്ടകത്തില്‍ ഒരു യൂറോപ്യന്‍ പോരാട്ടത്തില്‍ വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. ഇരട്ട ഗോള്‍ നേടിയ കവാനി പി.എസ്.ജിക്കായി യൂറോപ്യന്‍ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മാറി. 22 ഗോളുകളുമായി സ്ലാട്ടന്‍ ഇബ്രാഹിമോവിചിനേയാണ് കവാനി മറികടന്നത്.

 

ബാഴ്‌സലോണ 3-0 യുവന്റസ്


ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനെ സ്വന്തം തട്ടകത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണ 3-0ത്തിന് വീഴ്ത്തിയത് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ മികവില്‍.
നൗകാംപില്‍ അരങ്ങേറിയ പോരാട്ടത്തില്‍ മെസ്സി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോള്‍ റാക്കിറ്റിചിന്റെ വകയായിരുന്നു. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് ബാഴ്‌സലോണ ലീഡ് സ്വന്തമാക്കിയത്.
മെസ്സിയായിരുന്നു ഗോള്‍ സ്‌കോറര്‍. രണ്ടാം പകുതി തുടങ്ങി 56ാം മിനുട്ടില്‍ റാക്കിറ്റിചിന്റെ വക ബാഴ്‌സയ്ക്ക് രണ്ടാം ഗോള്‍. 69ാം മിനുട്ടില്‍ വീണ്ടും മെസ്സിയിലൂടെ ഗോള്‍ നേടി കറ്റാലന്‍ സംഘം പട്ടിക പൂര്‍ത്തിയാക്കി.

ബയേണ്‍ മ്യൂണിക്ക് 3-0 ആന്റര്‍ലറ്റ്

ഹോഫെന്‍ഹെയിമിനെതിരായ ബുണ്ടസ് ലീഗ തോല്‍വിയുടെ ഞെട്ടലുമായി ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന് സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ ഇറങ്ങിയ ബയേണ്‍ മ്യൂണിക്ക് വിജയത്തോടെ യൂറോപ്യന്‍ പോരാട്ടത്തിന് തുടക്കമിട്ടു.
മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആന്റര്‍ലറ്റിനേയാണ് ബാവേറിയന്‍സ് വീഴ്ത്തിയത്. ലെവന്‍ഡോസ്‌കി, തിയാഗോ അല്‍ക്കന്താര, ജോഷ്വ കിമ്മിച് എന്നിവരാണ് ബയേണിനായി വല ചലിപ്പിച്ചത്. കളി തുടങ്ങി 12ാം മിനുട്ടില്‍ തന്നെ ബയേണ്‍ വല ചലിപ്പിച്ചു. ടീമിനനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി ലവന്‍ഡോസ്‌കിയാണ് ലീഡ് സമ്മാനിച്ചത്. പിന്നീട് രണ്ടാം ഗോളിനായി ബയേണിന് 65ാം മിനുട്ട് വരെ കാക്കേണ്ടി വന്നു. അല്‍ക്കന്താരയുടെ ഗോളില്‍ ബയേണ്‍ ലീഡുയര്‍ത്തി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ കിമ്മിച്ച് മുന്‍ ചാംപ്യന്‍മാര്‍ക്ക് മൂന്നാം ഗോളും സമ്മാനിച്ചു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡീസൽ പെട്രോൾ എക്‌സൈസ് തീരുവ 10 രൂപ കുറച്ചു, ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കില്ല, മെച്ചം എണ്ണക്കമ്പനികൾക്ക്

National
  •  12 minutes ago
No Image

മൊബൈല്‍ കമ്പനികളുടെ 13ാം മാസ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് കേന്ദ്രം, 28 ദിവസത്തെ റീചാര്‍ജ് സംവിധാനം മാറും

National
  •  22 minutes ago
No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  8 hours ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  8 hours ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  8 hours ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  9 hours ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  9 hours ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  9 hours ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  10 hours ago