ടേക്ക് ഓഫിനിടെ യുഎസിൽ ജെറ്റ് വിമാനം തകർന്ന് വീണു; അപകടത്തിൽ ഏഴ് മരണം
വാഷിംഗ്ടൺ: യുഎസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് അപകടം. അപകടത്തിൽ ഏഴ് ആളുകൾ മരണപ്പെട്ടു. യുഎസിലെ മെയ്ൻ സ്റ്റേറ്റിലുള്ള ബാംഗർ രാജ്യാന്തര വിമാനത്താവളത്തിലാണ് അപകടം നടന്നത്. അപകടത്തിൽ ഒരു വിമാന ജീവനക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ബൊംബാർഡിയർ ചലഞ്ചർ 600 എന്ന വിമാനമാണ് ഇന്നലെ പ്രാദേശിക സമയം രാത്രി 7:45ന് അപകടത്തിൽപ്പെട്ടത്. അഞ്ചു യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ജെറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് യുഎസിൽ എല്ലായിടത്തും വിമാനയാത്ര തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ബാംഗർ വിമാനത്താത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്തു.
റൺവേയിൽ നിന്നും പറന്നു ഉയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന് തീപിടിച്ചു എന്നാണ് ലഭിക്കുന്ന വിവരം. 9 മുതൽ 11 വരെ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വീതിയേറിയ ബോഡിയുള്ള ബിസിനസ് ജെറ്റ് ആണ് ബൊംബാർഡിയർ ചലഞ്ചർ 600 എന്ന വിമാനം. ചാർട്ടർ സർവീസുകൾക്ക് ഏറെ ആവശ്യമുള്ള വിമാനമാണ് ഇത്. അമേരിക്കയിൽ അതിശൈത്യം തുടരുന്നതിനാൽ ഈ സമയത്ത് കാഴ്ച പരിമിതി വളരെ കുറവായിരിക്കും എന്നാണ് റിപ്പോർട്ട്. അപകടത്തിന് തൊട്ടു മുൻപാണ് ടേക്ക് ഓഫ് സമയത്ത് കാഴ്ച പരിമിതി സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തോട് പൈലറ്റ് പരാതിപ്പെട്ടുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."