'ജി.എസ്.ടിയിലെ വ്യാപാരി ദ്രോഹ നയങ്ങള്‍ തിരുത്തണം'
കല്‍പ്പറ്റ: ജി.എസ്.ടിയിലെ വ്യാപാരി ദ്രോഹ നയങ്ങള്‍ തിരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്് ടി. നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാടക കുടിയാന്‍ നിയമം ചെറുകിട വ്യാപാരികളെ സംരക്ഷിക്കുന്ന വിധത്തിന്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ അധ്യക്ഷനായി. ചടങ്ങില്‍ പുതിയ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.
ജില്ലാ ജന. സെക്രട്ടറി ഒ.വി വര്‍ഗീസ് സ്വാഗതവും ട്രഷറര്‍ ഇ. ഹൈദ്രു നന്ദിയും പറഞ്ഞു. ജോജിന്‍ ടി ജോയി, കുഞ്ഞിരായിന്‍ ഹാജി, കെ.ടി ഇസ്മായില്‍, നൗഷാദ് കാക്കവയല്‍, ഡോ. മാത്യു തോമസ്, വിജയന്‍ കുടിലില്‍ സംസാരിച്ചു. അഷറഫ് വേങ്ങാട്, പി.വൈ മത്തായി, കമ്പ അബ്ദുള്ള ഹാജി, സി.വി വര്‍ഗീസ്, പി.ടി അഷറഫ്, ഇ.ടി ബാബു, ടി.സി വര്‍ഗീസ്, നജീബ് പൂങ്ങാടന്‍, അഷറഫ് കൊട്ടാരം, കുഞ്ഞുമോന്‍, അബ്ദുല്‍ നാസര്‍, ഷാജി കരിഷ്മ, റഷീദ്, മുനീര്‍, ഷൈലജ ഹരിദാസ്, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."