HOME
DETAILS

വനം-റവന്യൂ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം: കാട് കൈയേറിയവര്‍ക്ക് പിടിവീഴും

  
backup
September 15 2017 | 01:09 AM

%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%b8%e0%b4%82%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b

കോഴിക്കോട്: ജില്ലയിലെ കൈയേറ്റ വനഭൂമിയിലെ വനം-റവന്യൂ സംയുക്ത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വനം മന്ത്രി അഡ്വ. കെ. രാജു നിര്‍ദേശം നല്‍കി. വിഷയത്തില്‍ മറ്റു ജില്ലകളിലും റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും.
1977 ജനുവരി ഒന്നിന് മുന്‍പുള്ള വനം കൈയേറ്റങ്ങള്‍ റഗുലറൈസ് ചെയ്യാനും അതിനു ശേഷമുള്ളത് ഒഴിപ്പിക്കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ പെരുവണ്ണാമൂഴി, കുറ്റ്യാടി, താമരശേരി എന്നിവിടങ്ങളിലാണ് വനം കൈയേറ്റമുള്ളത്.
വനംസംരക്ഷണ നിയമപ്രകാരം റഗുലറൈസ് ചെയ്യാവുന്ന 1977 ജനുവരി ഒന്നിന് മുന്‍പുള്ള വനം കൈയേറ്റ വിസ്തൃതി പെരുവണ്ണാമൂഴി-47 കൈയേറ്റം, 15.30 ഹെക്ടര്‍, കുറ്റ്യാടി-50 കൈയേറ്റം, 22.8085 ഹെക്ടര്‍ എന്നിങ്ങനെ ആകെ 38.1085 ഹെക്ടര്‍ ആണെന്ന് കോഴിക്കോട് ഡി.എഫ്.ഒ അറിയിച്ചു. 1977 ജനുവരി ഒന്നിനു ശേഷമുള്ള വനം കൈയേറ്റം കുറ്റ്യാടി-21, പെരുവണ്ണാമൂഴി-145, താമരശ്ശേരി-94 എന്നിങ്ങനെ ആകെ 264 ആണ്. ഇത് ആകെ 125.315 ഹെക്ടറാണ്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ ഇ. പ്രദീപ്കുമാര്‍, എസ്. ഷെയ്ഖ് ഹൈദര്‍ ഹുസൈന്‍, കെ.കെ സുനില്‍കുമാര്‍, പി.കെ ആസിഫ്, ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍ റോഷ്‌നി നാരായണന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago