HOME
DETAILS

തോക്കിന്‍മുനയിലെ മാധ്യമപ്രവര്‍ത്തനം

  
backup
September 16 2017 | 06:09 AM

%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b5%81%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae

ഇരകള്‍ വീണ്ടും വീണ്ടും ഭത്സിക്കപ്പെടുകയും അക്രമികള്‍ നീണാള്‍വാഴ്ത്തപ്പെടുകയും ചെയ്യപ്പെടുന്ന നാളില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്നത് വലിയ വാര്‍ത്ത പോയിട്ട് വാര്‍ത്തയേയല്ല. മാധ്യമപ്രവര്‍ത്തനം മഹത്തായൊരു കര്‍മമായി കണ്ടിരുന്ന കാലം എന്നോ കഴിഞ്ഞുപോയി. ഇനിയുമാ പ്രതാപകാലം സ്വപനം കണ്ട് പടവെട്ടാനിറങ്ങുന്നവര്‍ കരുതിക്കൊള്ളുക നാളെ ഏതെങ്കിലും തെരുവിലോ ആപ്പീസുമുറിയിലോ കായലിലോ കുളത്തിലോ തിരിച്ചറിയാനാവാത്ത അജ്ഞാതദേഹമായി നിങ്ങള്‍ മാറിയേക്കാമെന്ന്.

 

തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് പറയുകയോ പാടുകയോ ചിന്തിക്കുകയോ എഴുതുകയോ വിശ്വസിക്കുകയോ ചെയ്യുന്നവരുടെ നാവറുത്തും നാമാവശേഷമാക്കിയും വിഹരിച്ച ദുശ്ശക്തികള്‍ എക്കാലത്തുമുണ്ടായിരുന്നു. അതതുകാലത്തെ പീഡനദണ്ഡനമുറകളില്‍ ഏറ്റവും ക്രൗര്യമേറിയത് അവര്‍ പ്രയോഗിച്ചു.സത്യം, നീതി, ധര്‍മം ഇവയുടെ സംസ്ഥാപനത്തിനായ് അനേകമനേകം മാനുഷികളുടെ ചെഞ്ചോരച്ചാലുകള്‍ ഈ ധരണിയിലൊഴുകി.


എങ്കിലും കൂരിരുട്ടിന്റെ ശക്തികള്‍ എത്ര തല്ലിക്കെടുത്താന്‍ ശ്രമിച്ചിട്ടും സത്യത്തിന്റെ വെളിച്ചം പിന്നെയും പിന്നെയും തെളിഞ്ഞു കൊണ്ടേയിരുന്നു. ചുറ്റിലുള്ള സകല പ്രതിലോമങ്ങളില്‍ നിന്നും കൂരമ്പുകളുടെ പേമാരിയുണ്ടാകുമ്പോഴും പിടിച്ചുനില്‍ക്കാന്‍ കഴിയണമെങ്കില്‍ കുറഞ്ഞ ആര്‍ജവം പോര. അത്തരം പോരാട്ടങ്ങള്‍ ചരിത്രത്തില്‍ അപൂര്‍വമായേ രചിക്കപ്പെടാറുള്ളൂ. അതൊക്കെയും മനുഷ്യരാശിക്ക് എന്നും പ്രചോദനങ്ങളായ് തീര്‍ന്ന ഇതിഹാസങ്ങളുമാണ്. മരണഭയം തെല്ലുമേശാത്ത രണധീരരായ അത്തരം സേനാനികള്‍ മാധ്യമപ്രവര്‍ത്തന ചരിത്രത്തെയും ഏറെ ജാജ്വല്യമാക്കിയിട്ടുണ്ട്.


എഴുത്ത് തുടര്‍ന്നാല്‍ നാവരിയുമെന്ന് പറഞ്ഞവരോട് ഭീഷണികളെ ഭയക്കുന്നില്ലെന്നും വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാവില്ലെന്നും പറയാന്‍ ധൈര്യം കാണിച്ച കാഞ്ച ഇളയ്യമാരും ഏറ്റവുമൊടുവില്‍ അവിരാമപോരാട്ടപാതയില്‍ അണുകിടമാറാതെ നെഞ്ചുറപ്പോടെ മുന്നോട്ടു പോയ് വെടിയുണ്ടകള്‍ സ്വീകരിച്ച ഗൗരി ലങ്കേഷുമെല്ലാം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടുന്ന മനുഷ്യസമൂഹത്തിനു നല്‍കുന്നൊരു പാഠമുണ്ട്. ഇല്ല, കൊന്നു തീര്‍ക്കാനാവില്ല നിങ്ങള്‍ക്കീ സത്യങ്ങളെയെന്ന്.
തങ്ങള്‍ക്ക് അഹിതമായത് പറയുകയും എഴുതുകയും ചെയ്താല്‍ കൊന്നു തള്ളുമെന്ന അജ്ഞാത സന്ദേശങ്ങളായിരുന്നു പണ്ട് പലര്‍ക്കും ലഭിച്ചിരുന്നത്. എന്നാലിന്ന് അതെല്ലാം മാറി. ഊരും പേരുമൊക്കെ വെളിപ്പെടുത്തിത്തന്നെ തട്ടിക്കളയുമെന്നു പറയാനും, പറയുന്നത് പ്രാവര്‍ത്തികമാക്കാനുമുള്ള ക്രൗര്യം പലരും നേടിയിരിക്കുന്നു. എവിടുന്നാണീ ശക്തികള്‍ സംഭരിക്കപ്പെടുന്നതെന്നും എന്താണ് പ്രചോദനമെന്നു പോലും ആലോചിക്കാനോ ചോദിക്കാനോ ഉള്ള അവസരം പോലും നിഷേധിക്കുന്നു. അതങ്ങനെയാണത്രെ. അനീതിയെയും അധര്‍മത്തെയും തോന്ന്യാസങ്ങളെയും കളവുകളെയും കൊള്ളകളെയും കരിഞ്ചന്തകളെയുമൊന്നും ചോദ്യം ചെയ്യരുത്. അതെന്താണങ്ങനെ എന്ന് ചോദിക്കയേ അരുത്.


മാധ്യമപ്രവര്‍ത്തനമെന്നാല്‍ ചോദ്യം ചെയ്യലുകളോ സത്യാന്വേഷണമോ സത്യംതേടലോ ആവരുതെന്നും അത് അനുസരണയും വിധേയത്വവും കീഴടങ്ങലും ഭീരുത്വവുമൊക്കെയായിരിക്കണമെന്നും പഠിപ്പിക്കുകയാണിന്ന് ചിലര്‍. നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യം എന്താണോ അതിനനുസരിച്ച് മാധ്യമപ്രവര്‍ത്തകനും നീങ്ങിക്കൊള്ളണമെന്നും അതുമല്ലെങ്കില്‍ മിണ്ടാതെ പണിയെടുത്തോളണമെന്നും ചുറ്റും നടക്കുന്നതിനെ കണ്ടില്ലെന്ന് നടിച്ചോളണമെന്നും ചിലര്‍ തിട്ടൂരമിട്ടിരിക്കുന്നു.ഇല്ലെങ്കില്‍ നിങ്ങളുടെ ഉയിര് എടുക്കപ്പെട്ടേക്കാം. വെടിയുണ്ടകള്‍ പാഞ്ഞുവന്നേക്കാം.അത് നമ്മോടു പറഞ്ഞുതരുന്നതോ കൂട്ടിരിപ്പുകാര്‍ തന്നെ. പൊടുന്നനെ കൂട്ടത്തിലൊന്നിനെ അതിഭീകരമായ് വേട്ടയാടുമ്പോള്‍ കൂടെ നില്‍ക്കാനോ സമാശ്വാസമരുളാനോ അരുതെന്ന് പറയാനോ മുതിരാതെ അത് നടപ്പുദോഷം കൊണ്ടാണെന്ന് വിളിച്ചുപറയുന്ന ദുരവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നു.


രണ്ട് കൊല്ലം മുന്‍പൊരു ക്രൂരമായ കൊലപാതകം നമ്മെ ഞെട്ടിച്ചു. കന്നഡ സാഹിത്യകാരനും ചിന്തകനുമായ കല്‍ബുര്‍ഗിയെ അജ്ഞാതസംഘം വീട്ടിലെത്തി കൊലപ്പെടുത്തി. സംഘപരിവാര്‍ വിമര്‍ശകരായിരുന്ന ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ദാബോല്‍ക്കരുടെയും കൊലപാതകത്തിനു ശേഷമായിരുന്നു കല്‍ബുര്‍ഗിയുടേയും ദാരുണ അന്ത്യം. ഇന്നിപ്പോള്‍ പരാക്രമം സത്രീകള്‍ക്കെതിരേയും തിരിഞ്ഞിരിക്കുന്നു. അജ്ഞാതരായ കൊലയാളികള്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അവരുടെ വീട്ടുമുറ്റത്ത് വച്ച് കൊലപ്പെടുത്തി. സ്ത്രീകളെ ഏറ്റവുമേറെ ബഹുമാനിച്ച ഒരു സംസ്‌കാരത്തിന്റെ ഉടമകളെന്ന് അവകാശപ്പെടുന്നവരുടെ നാട്ടില്‍ നിരായുധയും നിസഹായയുമായ വനിതയെ നിര്‍ദാക്ഷിണ്യം കൊന്നിട്ടിരിക്കുന്നു. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന ആവശ്യവുമായി മുന്നില്‍ നിന്ന ഒരാള്‍ കൂടിയാണ് ഗൗരി.


സംഭവത്തെ അപലപിച്ചും അനുശോചിച്ചും പരസ്പരം ആരോപണങ്ങളുന്നയിച്ചും കുറച്ചുനാളുകള്‍ കഴിഞ്ഞു പോവും. പ്രതിഷേധങ്ങളും പ്രതികരണങ്ങളും കാലക്രമത്തില്‍ വീര്യം ചോര്‍ന്ന് നിശബ്ദമായിക്കൊള്ളുമെന്ന് കൊന്നവര്‍ക്കും കൊല്ലിച്ചവര്‍ക്കും ന്യായീകരിച്ചവര്‍ക്കുമൊക്കെയറിയാം. അടുത്ത ഇര ആരെന്നാലോചിക്കാനുള്ള സമയമാവും പിന്നീട്.


ലോകത്തിലെ ജനാധിപത്യരാജ്യങ്ങളില്‍ മുഖ്യമായ ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ അരക്ഷിതരാണെന്നതിന്റെ തെളിവുകള്‍ നേരത്തെ തന്നെ വന്നു കൊണ്ടിരുന്നു. 2017ലെ ലോക മാധ്യമ സ്വാതന്ത്ര്യത്തിന്റെ റാങ്കിങ്ങിനിടെ റിപ്പോര്‍ട്ടേര്‍സ് വിത്ത്ഔട്ട് ബോര്‍ഡേര്‍സ് പറഞ്ഞ ചില കണക്കുകളുണ്ട്. 192 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച്് അന്വേഷിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ 136ാം റാങ്കാണ് ഇന്ത്യക്ക്. എവിടെനിന്നാണ് അപകടം ഉയര്‍ന്നുവരുന്നതെന്ന ചില സൂചനകളും അവര്‍ നല്‍കുന്നു. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം ഭാഗികമാണെന്ന് സ്വാതന്ത്ര്യവും ജനാധിപത്യവും വികസിപ്പിക്കുന്നതിനായി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടന ഫ്രീഡം ഹൗസ് പറയുന്നു.1992 നുശേഷം ഇന്ത്യയില്‍ 40 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മറ്റു ചില കണക്കുകള്‍ പ്രകാരം 2016 ഏപ്രില്‍ മുതല്‍ 2017 ഏപ്രില്‍ വരെയുളള കാലയളവില്‍ അന്‍പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് ആക്രമിക്കപ്പെട്ടിരിക്കുന്നു.


ഇതേ കാലയളവില്‍ ഏഴ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും ദി ഹൂട്ട് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എത്രമാത്രം അപകടരമായ അവസ്ഥയിലാണ് രാജ്യത്തെ പത്രപ്രവര്‍ത്തനമെന്ന് വ്യക്തമാണ്. എന്തുകൊണ്ടിതു തുടരുന്നുവെന്നതിന് പ്രധാന കാരണം ഒരു കേസിലും അക്രമികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നതു തന്നെ. 2014ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ 114 കേസുകളില്‍ വെറും 32 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ദേശീയതലത്തില്‍ ശ്രദ്ധേയരായവര്‍ മാത്രമല്ല കൊലക്കത്തിക്കിരയാവുന്നത്.


പ്രാദേശികരെയും വെറുതെ വിടുന്നില്ല. ചെറിയശബ്ദങ്ങള്‍ പോലും ഇല്ലാതാക്കുകയെന്നത് ഫാസിസത്തിന്റെയും സേച്ഛാധിപത്യത്തിന്റെയും അടിസ്ഥാനപ്രമാണമാണങ്ങളാണ്. 7.65എം.എം പിസ്റ്റളില്‍ നിന്നുള്ള വെടി കര്‍ണാടകയില്‍ മാത്രമല്ല ആവര്‍ത്തിക്കപ്പെടാന്‍ പോകുന്നത്. എതിര്‍ശബ്ദങ്ങള്‍ എവിടെയൊക്കെയുണ്ടോ അവിടങ്ങളിലെല്ലാം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നിശ്ശബ്ദമാക്കാന്‍ ചിലരിറങ്ങിയിട്ടുണ്ട്.


അവര്‍ക്ക് അധികാരവും പണവും സ്വാധീനവും എല്ലാമുണ്ട്. ഭയമില്ലാതെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം. അപ്രകാരം ജീവിക്കാന്‍ അവസരമില്ലാതെ വരുമ്പോള്‍ ജനാധിപത്യത്തിന് എന്ത് പ്രസക്തി, ഭരണകൂടത്തിന് എന്ത് പ്രസക്തി. അസ്വസ്ഥമാകുന്ന മനുഷ്യമനസുകള്‍ക്ക് ആര്‍ജവം പറഞ്ഞുകൊടുക്കാനുള്ള നാലാം തൂണുകളിലും ചിതലരിപ്പും തകര്‍പ്പും നടക്കുന്നുവെന്നത് ഏറെ ഭീതിജനകം തന്നെ.


സംസ്‌കാരമുള്ള സമൂഹമെന്നത് വെറും മിഥ്യാധാരണമാത്രമായി മാറുന്ന കാലത്തെ മാധ്യമപ്രവര്‍ത്തനം ഏറെ അപകടകരം തന്നെ. മാധ്യമപ്രവര്‍ത്തനം തൂലികയില്‍ നിന്നും ആധുനിക സങ്കേതങ്ങളിലേക്ക് മാറിയപ്പോള്‍ അവനെ നേരിടാന്‍ കൈത്തോക്കുകള്‍ കൊണ്ടു മാത്രം സാധ്യമല്ലെന്ന് വിളിച്ചുപറയുന്നവര്‍ അല്‍പമെങ്കിലും ബാക്കിയുള്ളതില്‍ ആശ്വസിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  6 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  6 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  6 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  6 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  6 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  6 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  6 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  6 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  6 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  6 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  6 days ago