HOME
DETAILS

നരോദപാട്യ കൂട്ടക്കൊല: പ്രതിഭാഗം സാക്ഷിയായി അമിത് ഷാ കോടതിയില്‍

  
backup
September 18 2017 | 06:09 AM

amit-shah-in-witness-box-in-maya-kodnani-hearing

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ നരോദപാട്യ കൂട്ടക്കൊല കേസില്‍ ഹാജരാവാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അഹമദാബാദ് പ്രത്യേക കോടതിയിലെത്തി. പ്രതിഭാഗത്തിന്റെ സാക്ഷിയായാണ് അമിത് ഷാ ഹാജരാവുന്നത്.

മുന്‍ ഗുജറാത്ത് മന്ത്രിയും നരോദപാട്യ കൂട്ടക്കൊല കേസില്‍ 28 വര്‍ഷം തടവിന് ശിക്ഷിച്ച കേസിലെ മുഖ്യപ്രതിയുമായ മായ കോദ്‌നാനിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് അമിത് ഷാ ഹാജരാകണമെന്ന് കോതി ആവശ്യപ്പെട്ടിരുന്നു. കോട്‌നാനിയുടെ സാക്ഷിയായി വിസ്തരിക്കുന്നതിനാണ് അമിത്ഷക്ക് കോടതി സമന്‍സ് അയച്ചത്. 18ന് നേരിട്ടോ, അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമന്‍സ്.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അമിത്ഷായെ വിസ്തരിക്കുന്നതിന് കോദ്‌നാനിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചിരുന്നു. പലതവണ ശ്രമിച്ചിട്ടും അമിത് ഷായെ ബന്ധപ്പെടാന്‍ തനിക്കായില്ലെന്നാണ് കോദ്‌നാനി കോടതിയെ അറിയിച്ചത്.

പിന്നീട് കേസ് പരിഗണിച്ച കോടതി ഷായോട് നിര്‍ബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവ് കോദ്‌നാനിയുടെ അഭിഭാഷകന് കൈമാറുകയായിരുന്നു.

കൃത്യം നടക്കുന്ന സമയത്ത് താന്‍ നരോദഗാമില്‍ ഇല്ലായിരുന്നു എന്നതിന് തെളിവായി 14 സാക്ഷികളെ വിസ്തരിക്കാന്‍ മായ കോട്‌നാനി അനുമതി തേടിയിരുന്നു. ഇവരിലൊരാളാണ് അമിത് ഷാ.
കൂട്ടകൊലകേസില്‍ 28 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ട കോട്‌നാനിക്ക് ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം നല്‍കിയത്.

നരോദ പാട്യയില്‍ 95 പേരുടെ കൂട്ടക്കൊലക്ക് മായ കോട്‌നാനി ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ തടവിന് ശിക്ഷിച്ചത്. ഗുജറാത്ത് കലാപത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട നരോദാ പാട്യ കൂട്ടക്കൊലയില്‍ മുഖ്യആസൂത്രകയാണ് മായാ കോട്‌നാനി. 2002 ഫെബ്രുവരി 28ന് നടന്ന കലാപത്തില്‍ 11 മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  12 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  12 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  12 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  12 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago