റെയ്ഡ് വിവരം ചോര്‍ത്തിയ എക്സൈസ് സ്റ്റാഫ് നേതാവിന് സസ്പെന്ഷന്
തൊടുപുഴ: എക്സൈസ് റെയ്ഡ് വിവരം ചോര്‍ത്തിയ സംഭവത്തില്‍ അഡീഷനല്‍ എക്സൈസ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. അടിമാലി എക്സൈസ് റേഞ്ചിലെ അഡീഷനല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.യു.സണ്ണിയെയാണ് ഇടുക്കി ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എ നെല്‍സണ്‍ സസ്പെന്‍ഡ് ചെയ്തത്. ഭരണാനുകൂല സംഘടനയായ എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാ നേതാവാണ്.
അടിമാലി റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.പി.സുജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടിമാലി റേഞ്ചിലെ ഇരുമ്പുപാലം മേഖലയില്‍ ഇന്‍സ്പെക്ടര്‍ കെ.പി.സുജിത്തിന്റെ നേതൃത്വത്തില്‍ ചാരായ റെയ്ഡ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം സംഘം റെയ്ഡിന് പുറപ്പെട്ടെങ്കിലും സണ്ണി വിവരം ചോര്‍ത്തി നല്‍കിയതായി തെളിഞ്ഞു. ഇന്‍സ്പെക്ടര്‍ സണ്ണിയോട് വിശദീകരണം തേടിയെങ്കിലും മോശമായ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."