പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ക്കഥ
പഴയങ്ങാടി: നിര്‍മാണ പ്രവൃത്തി നടക്കുന്ന പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി റോഡില്‍ അടുത്തില, കൊത്തികുഴിച്ച പാറ വളവില്‍ അപകടം പതിവാകുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പാലക്കാട് നിന്നു കാഞ്ഞങ്ങാട് ഭഗത്തേക്ക് ഇലക്ട്രോണിക്‌സ് സാധനങ്ങളുമായി പോവുകയായിരുന്ന ലോറി കലുങ്കില്‍ തട്ടി മറിഞ്ഞു. ഡ്രൈവറും മറ്റൊരാളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈകിട്ട് അടുത്തില ഇറക്കത്തില്‍ ഏഴോം സ്വദേശിയുടെ കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് സാരമായി പരുക്കേറ്റു. ആഴ്ചകള്‍ക്ക് മുമ്പ് രാമപുരം വളവില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 25 പേര്‍ക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ പാതയില്‍ 20തോളം അപകടങ്ങള്‍ സംഭവിക്കുകയും അഞ്ചോളം പേര്‍ മരണപ്പെടുകയും ചെയ്തു. റോഡ് നവീകരണത്തിനു മുന്നേതന്നെ പഴയങ്ങാടി മുതല്‍ പിലാത്തറ വരെ കയറ്റിറക്കങ്ങളും വളവുകളുമുണ്ടായിരുന്നു. ഇവ നേരെയാക്കി പുനര്‍നിര്‍മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ റോഡിലെ അലൈന്‍മെന്റില്‍ സ്വകാര്യ മുതലാളിമാര്‍ക്ക് അനുകൂലമായി രൂപരേഖയില്‍ മാറ്റം വരുത്തിയതും ഏഴു വളവുകള്‍ നിവര്‍ത്താതെയുള റോഡ് നവീകരണവുമാണ് അടിക്കടി ഉണ്ടാകുന്ന അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. വളവുകളില്‍ ദിശാബോര്‍ഡ് സ്ഥാപിക്കാത്തതും സിഗ്‌നല്‍ സ്ഥാപികാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."