പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് മുസ്‌ലിംലീഗ്
മണ്ണാര്‍ക്കാട്: ശക്തമായ മഴയിലുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ ഒറ്റപ്പെട്ടുപോയ അട്ടപ്പാടിയുടെ പുനരധിവാസത്തിനും മലയിടിഞ്ഞ് തകര്‍ന്ന ചുരം റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് മുസ്‌ലിംലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രത്യേക സഹചര്യം കണക്കിലെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ക്ക് ഫണ്ടുകള്‍ ചെലവയിക്കുന്നതില്‍ പരിധി നിശ്ചയിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു. മേഖലയില്‍ ദുരിതങ്ങള്‍ മനസ്സിലാക്കാന്‍ മന്ത്രിമാരടങ്ങുന്ന സംഘം സന്ദര്‍ശിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അന്തര്‍ സംസ്ഥാന പാതയായ അട്ടപ്പാടി റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി കൈകൊളളണം. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും മറ്റും ഭക്ഷണവും സൗജന്യ റേഷനും അനുവദിക്കണം. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും, ഭാഗികമായി തകര്‍ന്നവര്‍ക്കും പുനസ്ഥാപിക്കാനുളള ധനസഹായം ഉടനെ നല്‍കണമെന്നും നേതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടു. അട്ടപ്പാടി ബ്ലോക്ക് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും, വസ്ത്രവും നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍ എന്നിവരടങ്ങുന്ന സംഘമാണ് കൃഷി നാശം സംഭവിച്ച സ്ഥലവും, മലയിടിഞ്ഞ അട്ടപ്പാടി ചുരവും സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."