യു.എന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണ അറിയിച്ച് പോര്‍ച്ചുഗല്‍
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ശ്രമങ്ങളെ പിന്തുണച്ച് പോര്‍ച്ചുഗല്‍. പോര്‍ച്ചുഗള്‍ പ്രധാനമന്ത്രി അന്റോണിയോ ലൂയിസ് ഡാ കോസ്റ്റയാണ് കഴിഞ്ഞ ദിവസം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പിന്തുണ അറിയിച്ചത്.
ലോകത്ത് സുസ്ഥിരമായ സമാധാനമുണ്ടാകാന്‍ യു.എന്‍ രക്ഷാസമിതിയുടെ ഘടനയ്ക്കകത്തും പ്രവര്‍ത്തനരംഗത്തും കൂടുതല്‍ വിപുലമായ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.
ലോകത്തിലെ ഏറ്റവും നല്ല പ്രതിനിധികളുടെ കൂട്ടായ്മയായി ഐക്യരാഷ്ട്ര സഭയെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി രക്ഷാസമിതിയില്‍ നടത്തുന്ന പരിഷ്‌കരണശ്രമങ്ങളെയും പിന്തുണക്കണം. സമിതിയില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് സ്ഥിരാംഗത്വം നിഷേധിച്ചുകൂടാ. അതുപോലെ ഇന്ത്യയും ബ്രസീലും ഒഴിച്ചുകൂടാനാകാത്ത ഉദാഹരണങ്ങളാണെന്നും അന്റോണിയോ ലൂയിസ് അസംബ്ലിയില്‍ പറഞ്ഞു.
ലോകസമാധാനത്തിനും സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കാനുള്ള രക്ഷാസമിതിയുടെ ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റപ്പെടുന്നില്ലെന്നും സമിതിയുടെ ഘടനയില്‍ സമഗ്രമാറ്റം ആവശ്യമാണെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു.
സെനഗല്‍, നമീബിയ പ്രസിഡന്റുമാരും രക്ഷാസമിതിയില്‍ ആഫ്രിക്കയുടെ പ്രാതിനിധ്യത്തിനായി ശബ്ദമുയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."