HOME
DETAILS

ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ലഭിച്ചില്ലേ? ഇതാ അവസാനമായി ഒരവസരം കൂടി

  
Web Desk
February 20 2025 | 06:02 AM

Didnt get tickets for Champions Trophy matches Heres one last chance

ദുബൈ: ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാന്‍ വൈകി എത്തുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ ബോക്‌സ് ഓഫീസില്‍ നിന്നും ടിക്കറ്റ് വാങ്ങാനുള്ള അവസരം ഒരുക്കും.

'ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫി 2025 മത്സരങ്ങള്‍ക്കുള്ള മൂന്ന് ബോക്‌സ് ഓഫീസ് ടിക്കറ്റ് വില്‍പ്പന ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ ബോക്‌സ് ഓഫീസില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ചിട്ടുണ്ട്. ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെ കനാല്‍ പാര്‍ക്കിംഗിലാണ് ടിക്കറ്റ് വില്‍പ്പന കേന്ദ്രം (ബോക്‌സ് ഓഫീസ്) സ്ഥിതി ചെയ്യുന്നത്,' ഇസിബിയുടെ പ്രസ്താവനയില്‍ പറയുന്നു.

'2025 ലെ ഐസിസി പുരുഷ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ് കാരണം ടിക്കറ്റുകള്‍ നേടാന്‍ കഴിയാത്ത ക്രിക്കറ്റ് പ്രേമികളെ സഹായിക്കുന്നതിന് ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ബോക്‌സ് ഓഫീസില്‍ ലഭ്യമാകില്ല.'

താഴെ പറയുന്ന മത്സരങ്ങള്‍ക്കുള്ള ബോക്‌സ് ഓഫീസ് ടിക്കറ്റുകള്‍ ലഭ്യമാണ്:
ഫെബ്രുവരി 20: ബംഗ്ലാദേശ് vs ഇന്ത്യ, ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം

മാര്‍ച്ച് 2: ന്യൂസിലന്‍ഡ് vs ഇന്ത്യ, ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം

മാര്‍ച്ച് 4: ഒന്നാം സെമി ഫൈനല്‍, ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം. 
എല്ലാ മത്സരങ്ങളും യുഎഇ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും.

പാകിസ്താനിലും ദുബൈയിലുമാണ് മത്സരങ്ങൾ നടക്കുന്നത്. നീണ്ട 29 വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താൻ ഒരു ഐസിസി ടൂർണമെന്റിന് വേദിയാവുന്നത്. എട്ട് ടീമുകളാണ് കിരീട പോരാട്ടത്തിനായി മാറ്റുരക്കുന്നത്. 

ഇന്ത്യ, പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. പാകിസ്താനിലെ മൂന്ന് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

കറാച്ചിയിലെ നാഷണൽ സ്റ്റേഡിയം, ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, റാവൽപിണ്ടിയിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിൽ വെച്ചാണ് നടക്കുക. ഗ്രൂപ്പ് എയിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിൽ ശക്തിയിലെ അസന്തുലിതാവസ്ഥ; ഓരോ സ്ഥപനത്തിലും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് ഒമാൻ

oman
  •  2 days ago
No Image

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തി വെച്ച് ഖത്തർ എയർവെയ്‌സ്

qatar
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ മുന്നറിയിപ്പ്: വിമാനത്താവളങ്ങൾ 72 മണിക്കൂറിലധികം അടച്ചിട്ടേക്കും, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിലേക്കുള്ള നിരവധി സർവിസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിൽ താരങ്ങളായ സൈന്യത്തിന്റെ വനിതാ മുഖങ്ങൾ

National
  •  2 days ago
No Image

ഇന്നും കൂടി, ഇനിയും കുതിക്കാന്‍ സാധ്യത, പൊന്നു വേണ്ടവര്‍ ഇന്ന് തന്നെ വാങ്ങിക്കോ 

Business
  •  2 days ago
No Image

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ച് ഖത്തർ

qatar
  •  2 days ago
No Image

ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച 42 പ്രവാസികള്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  2 days ago
No Image

രണ്ട് വര്‍ഷത്തിനകം 1,500 പേർക്ക് ജോലിയുമായി എമിറേറ്റ്സ് എയർലൈൻ

uae
  •  2 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍: 'അതിര്‍ത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നല്‍കി, ഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെ' വിദേശകാര്യ സെക്രട്ടറി

National
  •  2 days ago