HOME
DETAILS

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് അധികാരമേല്‍ക്കും

  
Web Desk
February 20 2025 | 02:02 AM

rekha gupta oath ceremony will happen today

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12 മണിയോടെ ഡല്‍ഗി രാം ലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബിജെപി രേഖ ഗുപ്തയെ പുതിയ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 

ഡല്‍ഹിയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന നാലാമത് വനിതയാണ് രേഖ ഗുപ്ത. ബിജെപിയുടെ തന്നെ സുഷമ സ്വരാജ്, കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്, ആം ആദ്മി പാര്‍ട്ടിയുടെ അതിഷി മര്‍ലേന എന്നിവരാണ് ഇതിന് മുന്‍പ് തലസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാര്‍. 

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് പന്ത്രണ്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാത്തത് ബിജെപിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി ആസ്ഥാനത്ത് പ്രത്യേക യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. രേഖ ഗുപ്തയ്‌ക്കൊപ്പം ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പര്‍വ്വേശ് വര്‍മ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. വിജേന്ദര്‍ ഗുപ്ത സ്പീക്കറായി അധികാരമേല്‍ക്കും. 

കേന്ദ്ര നിരീക്ഷകരായ രവിശങ്കര്‍ പ്രസാദ്, ഓം പ്രകാശ് ധര്‍ഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തില്‍ പര്‍വേഷ് വര്‍മ്മ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശം ഏകകണ്ഠമായി പാസായി. രവിശങ്കര്‍ പ്രസാദ് രേഖ ഗുപ്തയെ നേതാവായി തെരഞ്ഞെടുത്തതായി ഔപചാരികമായി പ്രഖ്യാപിച്ചു. ഒന്‍പതോളം പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടെങ്കിലും വനിത, ഒബിസി, മധ്യവര്‍ഗത്തിന്റെ പ്രതിനിധി എന്നീ ഘടകങ്ങളാണ് രേഖ ഗുപ്തയ്ക്ക് ഗുണകരമായത്. 

അതേസമയം സത്യപ്രതിജ്ഞ ചടങ്ങ് വന്‍ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി ക്യാമ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ്, ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മറ്റ് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങിലെത്തുമാണ് പ്രതീക്ഷ.

ഇതിന് പുറമെ സിനിമ, ക്രിക്കറ്റ് മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരെയും ചടങ്ങിലെത്തിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്. മുപ്പതിനായിരത്തോളം പേര്‍ ചടങ്ങിലെത്തുമാണ് റിപ്പോര്‍ട്ട്

rekha gupta oath ceremony will happen today

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  11 days ago
No Image

Hajj 2025: മതിയായ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നത് പാപം, പ്രതിഫലം ലഭിക്കില്ല: സഊദി പണ്ഡിത സഭ

Saudi-arabia
  •  11 days ago
No Image

ഇംഗ്ലണ്ട് വീണ്ടും ചുവപ്പിച്ച് ലിവർപൂൾ; ചരിത്രത്തിൽ ഇനി സ്ഥാനം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 

Football
  •  11 days ago
No Image

വൈദ്യുതി തുകയില്‍ കുടിശ്ശികയുള്ളവര്‍ക്ക് ആശ്വാസവുമായി കെ.എസ്.ഇ.ബി; സാധാരണക്കാരെ കാത്തിരിക്കുന്നത് വന്‍ ഇളവുകള്‍

Kerala
  •  11 days ago
No Image

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മാവോയിസ്റ്റ് പ്രതിരോധത്തിനുള്ള സഹായം ലഭിക്കില്ലെന്നും മുന്നറിയിപ്പ്

Kerala
  •  11 days ago
No Image

കരിപ്പൂരിലും കണ്ണൂരിലും ഒരേ വിമാനം; കരിപ്പൂരില്‍ നിന്നുള്ളവരില്‍ നിന്ന് അധികമായി ഈടാക്കുന്നത് നാല്‍പ്പതിനായിരത്തിലധികം രൂപ

Kerala
  •  11 days ago
No Image

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്: നടന്നത് പൊരിഞ്ഞ പോരാട്ടം, നാലിൽ മൂന്നും ഇടതു സഖ്യത്തിന്; എബിവിപിക്ക് ജോ. സെക്രട്ടറി പോസ്റ്റ് | JNU Union Election

National
  •  11 days ago
No Image

തിരിച്ചടി ഭയന്ന് പാകിസ്താന്‍; ഉറി ഡാം തുറന്നുവിട്ടതില്‍ കനത്ത നാശനഷ്ടം, വ്യാപാര ബന്ധത്തിലും കനത്ത വിള്ളല്‍ 

International
  •  11 days ago
No Image

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രചാരണം: അതിഥി തൊഴിലാളി അറസ്റ്റിൽ

Kerala
  •  12 days ago
No Image

107 പാകിസ്താനികൾ ഒളിവിൽ? ഇന്ത്യയിൽ വൻ തിരച്ചിൽ

National
  •  12 days ago