HOME
DETAILS

ഡല്‍ഹിയിലെ കേരള പ്രതിനിധി കെ.വി തോമസിന്റെ യാത്രാ ബത്ത ഉയര്‍ത്താന്‍ ശുപാര്‍ശ; അഞ്ചില്‍ നിന്ന് 11.31 ലക്ഷമാക്കും

  
Web Desk
February 20 2025 | 05:02 AM

proposal to increase kv thomas travel allowance

തിരുവനന്തപുരം: പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ധനവിന് പിന്നാലെ, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി.തോമസിന്റെ യാത്രാബത്ത ഉയര്‍ത്താന്‍ ശുപാര്‍ശ. വാര്‍ഷിക യാത്രാബത്ത അഞ്ച് ലക്ഷത്തില്‍ നിന്ന് 11.31 ലക്ഷമാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പൊതുഭരണവകുപ്പിന്റെ ശുപാര്‍ശയില്‍ ഇനി തീരുമാനമെടുക്കേണ്ടത് ധനവകുപ്പാണ്.

ബുധനാഴ്ച ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റില്‍ കെ.വി.തോമസിന് യാത്രാബത്തയായി അനുവദിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 6.31  ലക്ഷം രൂപ ചെലവായി. അതിനാല്‍ യാത്രാ ആവശ്യങ്ങള്‍ക്കായുള്ള തുക വര്‍ധിപ്പിക്കണമെന്ന് കെ.വി തോമസ് ആവശ്യപ്പെടുകയായിരുന്നു.

മൂന്ന് സ്റ്റാഫുകളും ഒരു ഡ്രൈവറും ഡല്‍ഹിയില്‍ കെ.വി തോമസിനായി നിയമിച്ചിട്ടുണ്ട്. കെ.വി തോമസിനും സംഘത്തിനും 2024 വരെ ഖജനാവില്‍ നിന്ന് 57.41 ലക്ഷം നല്‍കിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഓണറേറിയത്തിന് പുറമെ, എം.എല്‍.എ, എം.പി, അധ്യാപക പെന്‍ഷന്‍ എന്നിവയും കെ.വി തോമസിന് ലഭിക്കുന്നുണ്ട്.

ഇന്നലെ പിഎസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ കുത്തനെ കൂട്ടിയിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കിയും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായി പരിഷ്‌ക്കരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സി അംഗങ്ങളുടെയും ചെയര്‍മാന്റെയും സേവനവേതന വ്യവസ്ഥകള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. വിമര്‍ശനമുയര്‍ന്നപ്പോള്‍ മാറ്റിവച്ച ശുപാര്‍ശയ്ക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. വിവാദങ്ങളെ തുടര്‍ന്ന് രണ്ടുതവണ ശുപാര്‍ശ മാറ്റിവച്ചിരുന്നു.

അറ്റന്‍ഡര്‍ മുതല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസിലേക്കുവരെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന പി.എസ്.സി അംഗങ്ങളാകാന്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതയൊന്നും നിഷ്‌കര്‍ഷിക്കുന്നില്ല. സി.പി.എം, സി.പി.ഐ, കേരള കോണ്‍ഗ്രസ്-എം, എന്‍.സി.പി എന്നിവരുടെ പ്രതിനിധികളാണ് നിലവില്‍ മെമ്പര്‍മാര്‍.
നേരത്തെ പിഎസ്.സി ബോര്‍ഡ് യോഗം ചേര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ സേവനവേതന വ്യവസ്ഥകളുണ്ടെന്നും ഇവിടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണം എന്നും ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത്. ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌ക്കരിച്ച് നടപ്പാക്കണമെന്നാണ് ചെയര്‍മാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.


പി.എസ്.സി വിജ്ഞാപനങ്ങളും നിയമനങ്ങളും ഓരോ വര്‍ഷവും കുറയുമ്പോഴാണ് ഇവര്‍ക്ക് വാരിക്കോരി ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി അംഗങ്ങള്‍ കേരളത്തിലാണ്. 21പേര്‍. ഡി.എ. ഉള്‍പ്പെടെ നല്‍കിയാല്‍ പ്രതിവര്‍ഷം നാലുകോടി രൂപയുടെ അധികബാധ്യത വരുമെന്നാണ് കണക്കാക്കുന്നത്. പി.എസ്.സി ചെയര്‍മാനും അംഗങ്ങളും ഭരണഘടനാപദവി വഹിക്കുന്നവരായതിനാല്‍ കേന്ദ്രസര്‍ക്കാരില്‍ സമാന തസ്തികയുമായി ചേര്‍ന്നുപോകുന്നതാകണം ശമ്പളവും ആനുകൂല്യങ്ങളുമെന്നതാണ് ശമ്പളവര്‍ധനയ്ക്കുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്.

ഇതോടെപ്പം വ്യാവസായിക ട്രൈബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫിസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫിസര്‍മാരുടേതിന് സമാനമായി പരിഷ്‌ക്കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago
No Image

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

Kerala
  •  a day ago
No Image

പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്

Kerala
  •  a day ago
No Image

തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍

Kerala
  •  a day ago
No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago