മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണം: സി. മമ്മൂട്ടി എം.എല്‍.എ
പേരാമ്പ്ര: മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. മമ്മൂട്ടി എം.എല്‍.എ പറഞ്ഞു.
മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണത്തിന്റെ ഭാഗമായി നടന്ന സി.എച്ചും കേരളരാഷ്ട്രീയവും എന്ന ശീര്‍ഷകത്തിലുള്ള ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വജനപക്ഷപാതം കാണിക്കാതെ കേരളം ഭരിച്ച സി.എച്ച് മുഹമ്മദ് കോയയെ കണ്ട് പഠിക്കാനെങ്കിലും ഇന്നത്തെ ഭരണകൂടം തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹിത്യകാരന് പി. സുരേന്ദ്രന്, എം.സി വടകര, കെ.എസ് മൗലവി പ്രസംഗിച്ചു. ടി.കെ ഇബ്റാഹിം അധ്യക്ഷനായി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, കല്ലൂര്‍ മുഹമ്മദലി, ടി.പി മുഹമ്മദ്, ഒ. മമ്മു, കെ. കുഞ്ഞലവി, എം.കെ അബ്ദുറഹിമാന്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."