രാഹുല്‍ ഗാന്ധിയുടെ അമേത്തി സന്ദര്‍ശനം ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ അമേത്തിയിലെത്തും. ഒക്ടോബര്‍ 10 ന് നടക്കുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും സന്ദര്‍ശനം നടക്കാനിരിക്കെയാണ് രാഹുല്‍ ഇന്ന് അമേത്തിയിലെത്തുന്നത്.
ആറുമാസത്തിനു ശേഷം അമേത്തിയിലെത്തുന്ന രാഹുലിന്റെ സന്ദര്‍ശനം ആറാം തിയ്യതി അവസാനിക്കും.
ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് രാഹുല്‍ ഗാന്ധിയെ അമേത്തി സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിലക്കിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുലിന്റെ സന്ദര്‍ശനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് ജില്ലാ ഭരണകൂടം കത്തയച്ചിരുന്നത്.
ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അമേത്തി ജില്ലാ ഭരണകൂടം വിലക്ക് നീക്കുകയും ചെയ്തു.
രാഹുലിന്റെ സന്ദര്‍ശനം അമിത്ഷായുടെയും സ്മൃതി ഇറാനിയുടേയും പരിപാടിയുടെ പകിട്ട് കുറയ്ക്കുമെന്ന ഭയമാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
രാഹുലിന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."