അടിമപ്പണിയും ക്രൂരപീഡനവും; കൗമാരക്കാരി 11ാം നിലയില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഫരീദാബാദ്: അടിമപ്പണിയില്‍ നിന്നും ക്രൂരപീഡനത്തില്‍ നിന്നും രക്ഷപ്പെടാനായി പതിമൂന്ന് വയസുകാരി 11ാം നിലയില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഫരീദാബാദിലെ ഫഌറ്റില്‍ രണ്ടു വര്‍ഷത്തോളമായി ക്രൂരപീഡനത്തിനിരയായത്.
ഇവിടെ വീട്ടുവേല ചെയ്തിരുന്ന യുവതി പീഡനം സഹിക്കവയ്യാതെയാണ് കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. എന്നാല്‍ കെട്ടിടത്തിന്റെ പത്താം നിലയിലെ ബാല്കെണിയില് പക്ഷിയെ പിടിക്കാനായി കെട്ടിയ വലയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്കു ശേഷം രക്ഷിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അടിമപ്പണി ചെയ്യിച്ച 23കാരിയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഫരീദാബാദിലെ കനിഷ്ക ടവേര്സിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ ശരീരത്തിലാകെ മുറിവുകളും പൊള്ളലേറ്റ പാടുകളും ഉണ്ട്. 11ാം നിലയില്‍ നിന്ന് ഇടക്കിടെ കുട്ടിയുടെ കരച്ചില് കേള്‍ക്കാറുണ്ടെന്ന് സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞു.
ഫഌറ്റിന്റെ മുറിയില്‍ നിന്നും പെണ്‍കുട്ടിയെ ഇവര്‍ പുറത്തിറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ല. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."