മുസ്‌ലിം സമുദായം തങ്ങളുടെ ദൗത്യം തിരിച്ചറിയണം- വാണിമേല്‍
റിയാദ്: ഫാസിസ്റ്റ് ഭരണകൂടം ഭരിക്കുന്ന ഇന്ത്യയില്‍ മുസ്‌ലിം സമുദായം തങ്ങളുടെ ഉദ്ദേശ ദൗത്യം തിരിച്ചറിയണമെന്ന് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ഹമീദ് വാണിമേല്‍ അഭിപ്രായപ്പെട്ടു.
റിയാദ് കൊാട്ടേി മണ്ഡലം കെ.എം.സി.സി 'വേരുകള്‍ മണ്ണിലേക്കും ശിഖരങ്ങള്‍ വിണ്ണിലേക്കും' എന്ന പ്രമേയത്തില്‍ നടത്തിവന്ന ത്രൈമാസ കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എണ്ണൂറ് വര്‍ഷത്തോളം ഉത്തരേന്ത്യ ഭരിച്ച മുസ്‌ലിം രാജാക്കന്മാര്‍ അവരുടെ യഥാര്‍ത്ഥ ദൗത്യം മനസിലാക്കാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ഇന്നനുഭവിക്കുന്ന അരക്ഷിതവസ്ഥ- അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒന്നാം സെഷനില്‍ പ്രമുഖ ട്രെയിനര്‍ അബ്ദുല്‍ഗഫൂര്‍ കൊടുവള്ളി 'ഐഡിയല്‍ പാരെന്റിംഗ്' എന്ന വിഷയം അവതരിപ്പിച്ചു. സമാപന സമ്മേളനം റിയാദ് സെന്റ്രല്‍ കമ്മിറ്റി പ്രസിഡ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മുസ്തഫ ചീക്കോട്, മുനീര്‍ വാഴക്കാട് സംബന്ധിച്ചു.
ആദ്യ സെഷനില്‍ പ്രസിഡന്റ് അലവിക്കുട്ടി ഒളവട്ടൂര്‍, രണ്ടാം സെഷനില്‍ വൈസ് പ്രസിഡ് ഷറഫുദ്ധീന്‍ പുളിക്കല്‍ എന്നിവര്‍
അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ കെ.സി ഗഫൂര്‍ ഒളവട്ടൂര്‍, സെക്രട്ടറി മുഹമ്മദ്ബഷീര്‍ സിയാംകം സ്വാഗതവും, ബഷീര്‍ വിരിപ്പാടം നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന കലാകായിക മത്സരങ്ങള്‍ക്ക് ബഷീര്‍ വിരിപ്പാടം, മുബാറക് പുളിക്കല്‍, ലത്തീഫ് ചെറുകാവ്, ഗഫൂര്‍ പെരിങ്ങാവ്, സലീം ചെറുകാവ്, മുബാറക് ഒളവട്ടൂര്‍, വഹാബ് പുളിക്കല്‍, റസാഖ് പുളിക്കല്‍, അനീസ് സിയാംകം, യഹിയ സിയാംകം, അഷ്‌റഫ് ഊര്‍ക്കടവ് നേതൃത്വം നല്‍കി.
വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. മെഗാ കൂപ്പണ്‍ നറുക്കെടുപ്പില്‍ യഥാക്രമം ശിഹാബ് കോട്ടക്കല്‍, ഹസീന്‍ അനീസ്, ജാസിം മീറാന്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."