HOME
DETAILS
MAL
'കഞ്ഞിപ്പാര്‍ച്ച' പദ്ധതി ഉദ്ഘാടനം
backup
August 12 2016 | 23:08 PM
നരിക്കുനി: പൂനൂര് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.എസ്.എല്‍സിയില്‍ നൂറു ശതമാനം വിജയവും നൂറു പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും ലക്ഷ്യംവച്ചുള്ള വിജയമധുരം 2017 പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പൊടിയരിക്കഞ്ഞി നല്കുന്ന 'കഞ്ഞിപ്പാര്‍ച്ച' പദ്ധതിയിലേക്ക് കാന്തപുരം യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ഒരു വര്‍ഷത്തേക്കുള്ള അരി നല്കി.
ബാലുശ്ശേരി മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രിസിഡന്റ് അബ്ദുല്‍ ശുക്കൂര്‍ പൂനൂര് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഡെയ്സി സിറിയക് അധ്യക്ഷത വഹിച്ചു. കെ.എം രാജന്, എ.പി.സി അബ്ദുറഹ് മാന്‍ ഹാജി, വി. അബ്ദുല്‍ ബഷീര്‍, എ.വി മുഹമ്മദ്, എം. മുഹമ്മദ് അഷ്റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ
ദ്ധതി കണ്‍വീനര്‍ സിറാജുദ്ദീന് പന്നിക്കോട്ടൂര്‍ സ്വാഗതവും വി. അബ്ദുല്‍ സലീം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."