HOME
DETAILS
MAL
കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കേരള ദലിത് ഫെഡറേഷന്
backup
October 14 2017 | 23:10 PM
കൊല്ലം: കെ.പി.സി.സി പുനഃസംഘടനയില്‍ ദലിതരെ തഴഞ്ഞാല്‍ അതിന്റെ ഭവിഷത്ത് കോണ്‍ഗ്രസ് അനുഭവിക്കുമെന്ന് ദലിത് ഫെഡറേഷന്റെ മുന്നറിയിപ്പ്. ഗ്രൂപ്പ് മുതലാളിമാരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് എങ്ങനെ മുന്നോട്ടു പോകുമെന്ന് കാണാമെന്നും ഫെഡറേഷന് വെല്ലുവിളിച്ചു.
അബ്രാഹ്മണരുടെ ശാന്തി നിയമനത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും മുന്‍ ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ ഒരു നിയമനവും നടത്തിയില്ലെന്നും കേരള ദലിത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.രാമഭദ്രന് ആരോപിച്ചു. ദലിത് വംശജരെ മുഴുവന്‍ തഴഞ്ഞ് ഗ്രൂപ്പ് മുതലാളിമാര്‍ അവരുടെ മാനേജര്‍മാരെ മാത്രം തിരുകി കയറ്റിയതിനെതിരേയാണ് കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കൂടിയായ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.രാമഭദ്രന്റെ പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."