താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു മേലുള്ള കറുത്തപുള്ളി- സംഗീത് സോം
ന്യൂഡല്‍ഹി: വിനോദ സഞ്ചാരികളുടെ ആകര്‍ഷകമായ താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു മേലുള്ള കറുത്തപുള്ളിയാണെന്ന് ബി.ജെ.പി എം.എല്‍. എ സംഗീത് സോം. താജമഹലിന് ഒരു ചരിത്രപ്രധാന്യവുമില്ലെന്നും ഷാജഹാനും മറ്റും ഉള്‍പെട്ട ചരിത്രം തിരുത്തിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'യു.പിയുടെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് താജ്മഹല്‍ നീക്കിയതില്‍ നിരവധി പേര്‍ നിരാശരാണ്. എന്തിനാണവര്‍ നിരാശപ്പെടുന്നത്. അവര്‍ ഏത് ചരിത്രത്തെ കുറിച്ചാണ് സംസാരിക്കുന്നത്. തന്റെ പിതാവിനെ തടവറയിലടച്ചയാളാണ് താജ് മഹല്‍ നിര്‍മിച്ച ഷാജഹാന്‍. ഹിന്ദുക്കളെ രാജ്യത്ത് നിന്ന് തുടച്ചു നീക്കണമെന്ന് ആഗ്രഹിച്ചയാളാണ് ഷാജഹാന്‍. ഇവരൊക്ക നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍, വിഷമത്തോടെയാണെങ്കിലും പറയട്ടെ ഈ ചരിത്രം ഞങ്ങള്‍ മാറ്റിയെഴുതും'- സംഗീത് സോം പറഞ്ഞു.
ഇന്ത്യന്‍ സംസ്‌കാരവുമായോ പാരമ്പര്യവുമായോ താജ്മഹലിന് യാതൊരു ബന്ധവുമില്ലെന്ന് യു.പി മുഖ്യമന്ത്രി ആദിത്യ നാഥും നേരത്തെ പറഞ്ഞിരുന്നു. മുന്‍സര്‍ക്കാറുകള്‍ രാജ്യ സന്ദര്‍ശനത്തിനെത്തുന്ന പ്രമുഖര്‍ക്ക് താജ്മഹലിന്റെ ചെറുമോഡലുകള്‍ സമ്മാനമായി നല്‍കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
യോഗി ആദിത്യ നാഥിന്റെ ആറു മാസത്തെ ഭരണ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി പുറത്തിറക്കിയ ബുക്ക്‌ലെറ്റില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയിരുന്നു. പുതുതായി ചില സാമാരകങ്ങളും മറ്റും ടുറിസം വിഭാഗത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരുന്നു. രാമായണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉള്‍പെടുത്തിയിരുന്നത്. ആദിത്യ നാഥ് മുഖ്യപുരോഹിതനായിരുന്ന ഗോരഖ് പൂര്‍ ക്ഷേത്രവും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉള്‍പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."