HOME
DETAILS

ജനിതക കാന്‍സറിന് കാരണമാകുന്ന 41 ജീനുകളെ കണ്ടെത്തി സഊദി ഗവേഷക

  
backup
October 16, 2017 | 6:07 AM

ean-soudi-researcher125363

 

റിയാദ്: വളരെ ചെറുതായൊരു രക്തപരിശോധനയിലൂടെ കുടുംബ, ജനിതക കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് സഊദി ഗവേഷക. ഹെര്‍ഡിട്ടറി ഓണ്‍കോ ജെനസിസ് പ്രിഡിസ്പോസിഷന്‍ (ഹോപ്) എന്ന പരിശോധനയിലൂടെ കുടുംബ ജനിതക കാന്‍സര്‍ കണ്ടെത്താനാകുമെന്നാണ് സഊദി ഗവേഷകയായ ഡോ.ഖൗല അല്‍ ഖൈറഈ അവകാശപ്പെടുന്നത്.


പാരമ്പര്യമായി കാന്‍സര്‍ വന്നെത്താന്‍ സാധ്യതയുള്ള 41 ജീനുകളെയാണ് ഇവര്‍ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ജീനുകളെ 'ഹോപ് 'പരിശോധനയിലൂടെ എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നും ആവശ്യമായ ചികിത്സകള്‍ ഉടന്‍ ചെയ്യാമെന്നുമാണ് ഇവരുടെ വിശദീകരണം.


രാജ്യത്തെ 1300 ഓളം വിവിധ വിഭാഗ ക്യാന്‍സര്‍ രോഗികളില്‍ നടത്തിയ പരിശോധനയിലാണ് ഇത് വിജയം കണ്ടത്. തൈറോയിഡ് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, സ്ത്രീകളിലെ അണ്ഡാശയ ക്യാന്‍സര്‍, മലാശയ സംബന്ധമായ രോഗികള്‍ എന്നിവരിലാണ് പരീക്ഷണം നടത്തി വിജയം കണ്ടത്. റിപ്പോര്‍ട്ട് ജേര്‍ണല്‍ ഹ്യുമന്‍ ജെനറ്റിക്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

കണ്ടുപിടുത്തതിന്റെ അവകാശം യൂറോപ്യന്‍ പേറ്റന്റ് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സഊദിയില്‍ ജനറ്റിക് ക്യാന്‍സര്‍ പഠനത്തെ കുറിച്ചുള്ള ക്ലിനിക്കുകളോ പദ്ധതികളോ ഇല്ലാത്തതാണ് ഈ വിഷയം തിരഞ്ഞെടുത്ത പഠനം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ: ഖൗല അല്‍ ഖൈറഈ പറഞ്ഞു.

രാജ്യത്തെ ഇത്തരത്തിലുള്ള ക്യാന്‍സറുകള്‍ക്ക് വ്യാപനം തടയാന്‍ ഈ റിപ്പോര്‍ട്ട് കാരണമാകുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  9 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  9 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  9 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  9 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  9 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  9 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  9 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  9 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  10 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  10 days ago