കോണ്‍ഗ്രസ് സഖ്യം സിപിഎം കേന്ദ്രകമ്മിറ്റി തള്ളി; അന്തിമ തീരുമാനം ജനുവരിയില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി യാതൊരു തരത്തിലുമുള്ള ബന്ധവും വേണ്ടെന്നു സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം.
ഭൂരിപക്ഷവര്‍ഗീയതയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ കേന്ദ്രകമ്മിറ്റി തള്ളി.
ഇതു സംബന്ധിച്ചു യെച്ചൂരി മുന്നോട്ടുവച്ച രേഖ കേന്ദ്രകമ്മിറ്റി അംഗീകരിച്ചില്ല. 31 പേര് യെച്ചൂരിയെ പിന്തുണച്ചപ്പോള്‍ 32 പേര് കാരാട്ടിനൊപ്പം നിന്നു.
പോളിറ്റ് ബ്യൂറോയില്‍ ഇതു സംബന്ധിച്ച ധാരണയുണ്ടായ ശേഷമാണ് സിസിയില്‍ ഇത്തരമൊരു തീരുമാനമുണ്ടായത്. കോണ്‍ഗ്രസ് സഖ്യകാര്യത്തില്‍ സിസിയില്‍ വോട്ടെടുപ്പ് നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പ് നടന്നില്ല.
വിഷയം ജനുവരിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി വീണ്ടും പരിഗണിക്കും. ഇതിനു ശേഷമാകും അന്തിമ തീരുമാനമെടുക്കുക.
കോണ്‍ഗ്രസ് സഖ്യകാര്യത്തില്‍ നിലവിലെ സ്ഥിതി തുടരണമെന്നാണ് കേരളാ ഘടകത്തിന്റെ നിലപാട്.
തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കോടിയേരി ബാലകൃഷ്ണന് ഡല്‍ഹിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."