നോട്ടുനിരോധനത്തെ പിന്തുണച്ചതില്‍ ഖേദിക്കുന്നെന്ന് കമല്‍ഹാസന്‍
ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ പിന്തുണച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ കമല്‍ ഹാസന്‍. താന്‍ നോട്ടുനിരോധനത്തെ പിന്തുണച്ചത് ഇപ്പോള്‍ വലിയ തെറ്റായി തോന്നുന്നുവെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചത് ധൃതിപിടിച്ചായിരുന്നു. അതില്‍ മാപ്പുചോദിക്കുന്നു. മാപ്പുപറയാന്‍ ഭയമുള്ള ആളല്ല താന്‍. കള്ളപ്പണം ഇല്ലാതാകുമെന്നു കരുതിയാണ് സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചതെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. 'ദി ബിഗ് അപ്പോളജി' എന്ന തലക്കെട്ടില്‍ തമിഴ് മാഗസിനായ അനന്ദവികടനില്‍ എഴുതിയ ലേഖനത്തിലാണ് കമല്‍ ഹാസന്റെ നിലപാട് മാറ്റം.
നോട്ടുനിരോധനം കാരണം കള്ളപ്പണം ഇല്ലാതാകുമെന്നതിനാല്‍ സര്‍ക്കാര്‍ തീരുമാനംകൊണ്ടുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ സഹിക്കേണ്ടതുണ്ടെന്നായിരുന്നു അന്നു കമല്‍ ഹാസന്‍ പറഞ്ഞിരുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഈ പ്രതികരണം. എന്നാല്‍, ഈ നിലപാടിനെ സാമ്പത്തികശാസ്ത്രം അറിയുന്നവരും മറ്റു സുഹൃത്തുക്കളും വിമര്‍ശിച്ചെന്ന് അദ്ദേഹം പറയുന്നു. അപ്പോള്‍ സര്‍ക്കാരിന്റെ ഉദ്ദേശം നല്ലതായിരുന്നെന്നു കരുതിയെങ്കിലും പ്രായോഗികത സംബന്ധിച്ച് സംശയം തോന്നി. പിന്നീടാണ് അദ്ദേഹം നോട്ടുനിരോധനം സര്‍ക്കാരിനു പറ്റിയ വലിയ തെറ്റായിരുന്നെന്നു പ്രധാനമന്ത്രി സമ്മതിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."