എം.ആര് വാക്സിനെതിരേ പ്രചാരണം: സൈബര്‍ സെല്‍ കേസെടുത്തു
കൊച്ചി: എം.ആര് വാക്സിന് കാംപയിന് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കേരളാ ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് നല്കിയ പരാതിയില്‍ കൊച്ചി സൈബര്‍ സെല്‍ കേസെടുത്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ വാക്സിന്‍വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കാംപയിന് തുടങ്ങി 16 ദിവസങ്ങള്‍ കഴിഞ്ഞിട്ടും 38 ശതമാനം കുട്ടികള്‍ക്കുമാത്രമേ വാക്സിനേഷന് നല്കാന് സാധിച്ചിട്ടുള്ളൂ. വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ കാരണമാണിതെന്നും പരാതിയില്‍ പറയുന്നു.
കാംപയിന് അവസാനിക്കാന്‍ 13 പ്രവൃത്തിദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വാക്സിന്‍വിരുദ്ധ പ്രചാരണങ്ങള്‍ക്കിടയില്‍ ഇത്രയുംകുറഞ്ഞ സമയത്തിനുള്ളില്‍ 68 ശതമാനം കുട്ടികള്‍ക്ക് വാക്സിന് നല്‍കുകയെന്നത് ശ്രമകരമായ കാര്യമാണ്. കാംപയിന് വിജയിക്കണമെങ്കില്‍ 95 ശതമാനം കുട്ടികള്‍ക്കെങ്കിലും വാക്സിനേഷന് നല്‍കണമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."