കനാലുകള്‍ വൃത്തിയാക്കണം: കര്‍ഷകര്‍ ഉപരോധം സംഘടിപ്പിച്ചു
ആലത്തൂര്‍: കനാലുകള്‍ വൃത്തിയാക്കണമെന്നും പുഴവെള്ളം കനാലിലൂടെ തിരിച്ച് വിട്ട് കൃഷിയിടങ്ങളിലേയ്ക്ക് എത്തിക്കണമെന്നും ആവശ്യപ്പെട്ട് കേരള കര്‍ഷകസംഘം ആലത്തൂര്‍ ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ കര്‍ഷകര്‍ ഇറിഗേഷന്‍ ഓഫിസ് ഉപരോധിച്ചു.
വി. ചെന്താമരാക്ഷന്‍ ഉദ്ഘാടനം ചെയ്തു. എ.വി ബാബു അധ്യക്ഷനായി.
കെ.ഡി പ്രസേനന്‍ എം.എല്‍.എ, വി സി രാമചന്ദ്രന്‍, ടി.ജി ഗംഗാധരന്‍ സംസാരിച്ചു. സി. സുരേഷ് ബാബു സ്വാഗതവും പി.കെ മോഹനന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സി.ഐ കെ.എ എലിസബത്ത്, എസ്.ഐ എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കള്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജീനിയറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 30 മുതല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കനാലുകള്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനും മേലാര്‍കോട് പഞ്ചായത്തില്‍ വകുപ്പ് ഫണ്ട് ഉപയോഗിച്ച് കൊണ്ട് വൃത്തിയാക്കാനും ധാരണയായി.
കൂടാതെ എം.എല്‍.എ യുടെ സമഗ്രകാര്‍ഷിക വികസന പദ്ധതി നിറയുടെ ഭാഗമായി കാട കനാല്‍ വൃത്തിയാക്കുവാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."