HOME
DETAILS

കെ.പി.സി.സി യോഗസ്ഥലത്ത് നേതാക്കളുടെ തെറിയഭിഷേകം

  
backup
October 30, 2017 | 6:34 PM

%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%af%e0%b5%8b%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b5%87


തിരുവനന്തപുരം: പുതിയ കെ.പി.സി.സി അംഗങ്ങളുടെ ആദ്യപൊതുയോഗത്തിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളുടെ അസഭ്യവര്‍ഷം.
യോഗം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി കെ.പി.സി.സി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ രാജ്‌മോഹന്‍ ഉണ്ണിത്താനും ജ്യോതികുമാര്‍ ചാമക്കാലയുമാണ് വാക്‌പോരിലേര്‍പ്പെട്ടത്.
ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലെ വിമര്‍ശനമാണ് തര്‍ക്കത്തില്‍ കലാശിച്ചത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും മുതിര്‍ന്ന നേതാക്കളും ഹാളിലിരിക്കെയായിരുന്നു നേതാക്കളുടെ തെറിവിളി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ജ്യോതികുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ചൊടിപ്പിച്ചിരുന്നു. അംഗങ്ങളുടെ പട്ടികയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഉള്‍പ്പെടുത്താത്തതു സംബന്ധിച്ചുള്ള ചാനല്‍ അവതാരകന്റെ ചോദ്യത്തിന് തങ്ങളത് പരിഗണിക്കാമെന്ന് ചാമക്കാല മറുപടി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.
ജ്യോതികുമാര്‍ സദസ്സിലേക്ക് കടന്നുപോകുന്നതിനിടെ ലോഹ്യഭാവത്തില്‍ ഉണ്ണിത്താന്റെ തോളില്‍ തട്ടി. തിരിഞ്ഞു നോക്കിയ ഉണ്ണിത്താന്‍ ജ്യോതികുമാറിന്റെ കൈയില്‍ പിടിച്ചതോടെ വിഷയം വഷളായി.
എന്നെ പരിഗണിക്കാന്‍ നീയാരാടാ എന്ന് ചോദിച്ചാണ് ഉണ്ണിത്താന്‍ ചാമക്കാലയോട് കയര്‍ത്തത്. പിന്നീട് തെറിവിളിയും വാക്കേറ്റവും പൊടിപൊടിച്ചു. ഉന്നതരായ നേതാക്കളുടെ മുന്നിലായിരുന്നു അതിരൂക്ഷമായ അസഭ്യപ്രയോഗങ്ങള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം; മൺസൂൺ മുന്നൊരുക്കത്തിന് ജില്ലകൾക്ക് ഒരു കോടി വീതം

Kerala
  •  a day ago
No Image

തമിഴ്‌നാട്ടില്‍ മദ്യവില്‍പനയില്‍ കര്‍ശന നിയന്ത്രണം; 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കരുത്

National
  •  a day ago
No Image

വെള്ളില മിന്നൽ ദുരന്തം: ഒരു ചുമരകലത്തിൽ നോവായി നാലു കൂട്ടുകാർ; കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകാൻ തീരുമാനം

Kerala
  •  a day ago
No Image

മലമ്പുഴയില്‍ കാട്ടാന ആക്രമണം: ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി അന്തരിച്ചു 

Kuwait
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: തിരിച്ചടിയുടെ ആഴമളക്കാൻ സി.പി.ഐ; ജില്ലാതല അവലോകന യോഗങ്ങൾക്ക് ഇന്ന് തുടക്കം

Kerala
  •  a day ago
No Image

നിർണ്ണായക നീക്കവുമായി അമേരിക്ക; ട്രംപ് - ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; പശ്ചിമേഷ്യയുടെ വിധി ചൈന തീരുമാനിക്കുമോ?

International
  •  a day ago
No Image

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a day ago
No Image

സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നടപടികൾ ലഘൂകരിക്കും

Kerala
  •  a day ago
No Image

10 ദിവസത്തെ കാത്തിരിപ്പ്; മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

National
  •  a day ago