HOME
DETAILS

ജൈവവൈവിധ്യങ്ങളുടെ കലവറയായ മൃഗപക്ഷിശേഖരം കൊല്ലത്തെത്തിക്കും: മന്ത്രി കെ. രാജു

  
backup
October 30 2017 | 21:10 PM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%b5%e0%b5%88%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b2%e0%b4%b5%e0%b4%b1%e0%b4%af

 

കൊല്ലം: ഭാരതത്തിലെ ജൈവവൈവിധ്യങ്ങളുടെ സമ്പൂര്‍ണ്ണമായ അവതരണത്തിനാണ് നവംബര്‍ 10 മുതല്‍ ആരംഭിക്കുന്ന ദേശീയ മൃഗപക്ഷിശേഖരം വേദിയാകുന്നതെന്ന് മന്ത്രി കെ.രാജു.
മേളയുടെ ഭാഗമായി കൊല്ലം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അപൂര്‍വമായ നാടന്‍ ജനുസ്സുകള്‍, വംശനാശം നേരിടുന്ന പക്ഷിമൃഗാദികള്‍, നൂതനവും ലോകോത്തരവുമായ സാങ്കേതികവിദ്യകള്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന ബിസിനസ് മീറ്റുകള്‍ , സംരംഭകത്വ പരിശീലനം എന്നിങ്ങനെ മൃഗസംരക്ഷണമേഖലയിലെ നാനാവിധ വൈവിധ്യങ്ങളും ഉള്‍പ്പെടുത്തുന്ന മേള കേരളത്തിന് ഒരു പുത്തന്‍ അനുഭവമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
വിനോദത്തോടൊപ്പം വിജ്ഞമാനവും എന്നതാണ് ദേശീയ പക്ഷിമൃഗപ്രദര്‍ശനത്തിന്റെ മുദ്രാവാക്യം.
പുതുതലമുറയിലെ ധാരാളം പേര്‍ മൃഗസംരക്ഷണമേഖല അന്വേഷിച്ചുവരുന്നുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി മലയാളികളും ഈ രംഗത്തെ ആശ്രയിക്കുന്നു.
അവരുടെ പ്രതീക്ഷകള്‍ കൂടി തൃപ്തിപ്പെടുത്തുന്ന രീതിയിലേക്ക് ഉയരുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വിദ്യാര്‍ഥികളെക്കൂടി കാര്‍ഷികസാക്ഷരതയില്‍ പങ്കാളികളാക്കണം. ഇതിനായി മേളയുടെ മൃഗപക്ഷിവൈവിധ്യം അവര്‍ക്ക് കൂടി ആസ്വദിക്കുവാനും സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായ പ്രവേശനം നല്‍കുവാനും ലക്ഷ്യമിടുന്നു.
കൊല്ലം ജില്ലയിലെ 20 ഓളം സ്‌കൂളുകള്‍ക്ക് ഇതിനായുള്ള സന്ദേശമെത്തിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ പൊതുമേഖലാ സ്വകാര്യ സംരംഭകരുടേതായി 350 ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്.
ചിട്ടയോടുകൂടി മേള സംഘടിപ്പിക്കുവാന്‍ പൊലിസ്, ഫയര്‍ഫോഴ്‌സ്, ഇന്‍ഷുറന്‍സ് കമ്പനികള്‍, വൈദ്യുതി ബോര്‍ഡ്. കെ.എസ്. ആര്‍.ടി.സി, ജല അതോറിറ്റി എന്നിവരുടെ സേവനം ഉറപ്പാക്കും.
കേന്ദ്ര ഏജന്‍സികളുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഉന്നതമേധാവികള്‍ പ്രദര്‍ശനത്തില്‍ മുഖ്യാതിഥികളായിരിക്കും.
നവംബര്‍ 10 ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് കലാസന്ധ്യ സംഘടിപ്പിച്ചിട്ടുണ്ട്. കൊല്ലം ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി കെ. രാജുവിനൊപ്പം മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി , വകുപ്പുദ്യോഗസ്ഥന്‍മാരായ ഡോ.ബി.ബാഹുലേയന്‍, ഡോ.അനില്‍കുമാര്‍, ഡോ.ഡി. ഷൈന്‍കുമാര്‍ പങ്കെടുത്തു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago