സംഭരിച്ച നെല്ല് മഴ നനഞ്ഞ് മുളച്ചു
കൊടൂവായൂര്‍: സംഭരണം മന്ദഗതിയില്‍ മഴയില്‍ നിന്ന് സംരക്ഷിക്കുവാന്‍ സ്ഥലമില്ലാതെ നെല്ല് മുളക്കുന്നു. ചെറുകിട കര്‍ഷകര്‍ക്ക് കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കുവാന്‍ സ്ഥലമില്ലാത്തതാണ് നെല്ലുകള്‍ മുളച്ചുതുടങ്ങുവാന്‍ വഴിവെച്ചത്. എലവഞ്ചേരി, കൊല്ലങ്കോട്, പുതുനഗരം, കൊടുവായൂര്‍, പല്ലശ്ശന, പട്ടഞ്ചേരി പ്രദേശങ്ങളിലെ ചെറുകിട കര്‍ഷകര്‍ക്കാണ് സിവില്‍ സപ്ലൈസ് നെല്ല് സംഭരണം ഒച്ചിന്റെ വേഗത്തിലായതിനാല്‍ ദുരിതത്തിലായിട്ടുള്ളത്. അഞ്ഞുറ് ഹെക്ടര്‍ പ്രദേശത്ത് കൊയ്ത്ത് കഴിഞ്ഞിട്ടും ഇതുവരെ സപ്ലൈകൊ നെല്ല് സംഭരിക്കാന്‍ ആരംഭിക്കാത്തതിനാലാണ് സൂക്ഷിക്കുവാന്‍ സ്ഥലമില്ലാത്ത ചെറികിട കര്‍ഷകരെ ദുരിതത്തിലാക്കിയതെന്ന് എലവഞ്ചേരിയിലെ കര്‍ഷകനായ ബാലന്‍ പറയുന്നു.
ജീവനക്കാരുടെ കുറവും വാഹനങ്ങളുടെ കുറവിന്റെ സാങ്കേതിക കാരണങ്ങളാണ് അധികൃതര്‍ നെല്ല് സംഭരണം സാവകാശത്തിലാകുവാന്‍ കാരണമായിപറയുന്നതെങ്കിലും സ്വകാര്യ മില്ലുകളില്‍ നിന്നും നെല്ല് ഏറ്റെടുക്കുന്നതിന് കൂടുതല്‍ വാഹനങ്ങളെ വിട്ടുനല്‍കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപെടാത്തതും ഉദ്യോഗസ്ഥരുടെ കുറവുകള്‍ സിവില്‍ സപ്ലൈസ് ഓഫിസിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നികത്തണമെന്നുമുള്ള ആവശ്യവും പരിഗണിക്കാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ ബുധന്‍ മുതല്‍ ഞായര്‍ വരെയുണ്ടായ മഴയില്‍ ഉണക്കാനിട്ട നെല്ല് മഴനഞ്ഞതിനാല്‍ മുളപൊന്തിയിരിക്കുകയാണ്. ഉണക്കുവാനുള്ള സ്ഥലസൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് മുളച്ചത്. അടിയന്തിരമായി നെല്ല് സംഭരണം ത്വരിതത്തിലാക്കിയില്ലെങ്കില്‍ വന്‍നഷ്ടമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. സപ്ലൈകോയില്‍ അപേക്ഷ നല്‍കി ആഴ്ച്ചകളായും സംഭരിക്കുവാന്‍ തീരുമാനമാകാത്തതിനാല്‍ ഓപ്പണ്‍മാര്‍ക്കറ്റില്‍ കിട്ടുന്നവിലക്ക് നെല്ല് നല്‍കേണ്ട ഗതികേടിലാണ് കൊടുവായൂരിലെ ചെറുകിട നെല്‍കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."