സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് പലനിരക്ക്: മുഖ്യമന്ത്രി
കോഴിക്കോട്: ചികിത്സയ്ക്ക് ഭീമമായ തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഉള്‍പ്പെടെ പല നിരക്കാണ് ഈടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കാലിക്കറ്റ് ടവറില്‍ ഖാസി ഫൗണ്ടേഷന്‍ എട്ടാം വാര്‍ഷികവും അവാര്‍ഡ് ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരേ നഗരത്തിലെ അടുത്തടുത്ത രണ്ട് ആശുപത്രികളില്‍ ഒരേ ചികിത്സയ്ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിണ്ടുണ്ട്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ട് മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെയാണ് സ്വകാര്യ ആശുപത്രികളില്‍ ചെലവാകുന്നത്. ചികിത്സയ്ക്കായി സാധാരണക്കാര്‍ക്ക് വരുമാനത്തിന്റെ നല്ലൊരു ഭാഗം നീക്കിവയ്‌ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ സൗജന്യ ഡയാലിസിസ് പോലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്.
മതമൈത്രിയുടെ ചരടില്‍ ഇതരസമുദായ അംഗങ്ങളെ കോര്‍ത്തിണക്കി സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ശ്രമിച്ച ഖാസി നാലകത്ത് മുഹമ്മദ് കോയയുടെ സ്മരണാര്‍ഥം രൂപംകൊണ്ട ഫൗണ്ടേഷന്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലായി മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ.വി ഉസ്മാന്‍ കോയ അധ്യക്ഷനായി.പി.സി താഹിറിന് പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി ആലിക്കോയ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഖാസി അനുസ്മരണ പ്രഭാഷണം നടത്തി. സി.പി മാമുക്കോയ ഉപഹാരസമര്‍പ്പണം നടത്തി. കോഴിക്കോട് ബിഷപ്പ് റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍, പി.വി ഗംഗാധരന്‍, അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, സി.എ മോഹന്‍, എം.പി അഹമ്മദ്, സി.പി മാമുക്കോയ, സി.പി കുഞ്ഞിമുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."