വന്ദേമാതരം അറിയില്ല, ദേശസ്നേഹത്തെക്കുറിച്ച് വാചാലനായി ബി.ജെ.പി നേതാവ്; ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ- vedio
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കള്‍ ചെയ്തുകൂട്ടുന്ന തമാശകള്‍ ഒന്നിനു പുറകേ ഒന്നായാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയക്ക് ട്രോളാന്‍ പുതിയ വിഭവം തന്നിരിക്കുകയാണ് ബി.ജെ.പി വക്താവ് നവീന്‍ കുമാര്‍. നേരാംവണ്ണം വന്ദേമാതരം ചൊല്ലാന്‍ പോലും അറിയാതെ ചാനല്‍ ചര്‍ച്ചയില്‍ രാജ്യസ്നേഹത്തെക്കുറിച്ച് വാചാലനാകുന്ന നവീന്‍ കുമാറിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം.
വന്ദേമാതരം നിര്‍ബന്ധമാക്കണോയെന്ന വിഷയത്തില്‍ 'സീ സലാം' എന്ന സ്വകാര്യ ചാനല്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് വന്ദേമാതരം തപ്പിത്തടഞ്ഞു പാടി നവീന്‍ കുമാര്‍ സോഷ്യല്‍ മീഡിയയിലെ 'താരമായത്'.
ദേശസ്നേഹത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന നവീനിനോട് ചര്‍ച്ചയില്‍ പങ്കെടുത്ത ആള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം മുഫ്തി ഇജാസ് അര്‍ഷാദ് ഖാസിമിയാണ് വന്ദേമാതരം ചൊല്ലി രാജ്യസ്നേഹം തെളിയിക്കാന്‍ വെല്ലുവിളിച്ചത്.
ഇതോടെ മൊബൈല്‍ എടുത്ത് അതില്‍ നോക്കാന്‍ തുടങ്ങിയ നവീനിനോട് മൊബൈല്‍ അവിടെ വച്ചിട്ട് ആലപിക്കാന്‍ പറഞ്ഞു. ഉരുണ്ടുകളിക്കാന്‍ തുടങ്ങിയ അദ്ദേഹത്തോട് വാര്‍ത്ത അവതാരകനും വന്ദേമാതരം ആലപിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ തന്റെ മുന്നിലെ പേപ്പറില്‍ നോക്കി തപ്പിത്തടഞ്ഞാണ് അദ്ദേഹം വന്ദേമാതരം ആലപിച്ചത്. ഒരു വരി പോലും ശരിയായി പാടാന്‍ അദ്ദേഹത്തിനായില്ല. വീഡിയോ പുറത്തുവന്നതോടെ പതിവു പോലെ സോഷ്യല്‍ മീഡിയ വെറുതെ നിന്നില്ല. ട്രോളുകളും പരിഹാസ കമന്റുകളുമായി അദ്ദേഹത്തെ പൊങ്കാലയിടുകയായിരുന്നു.
ഇതിന്റെ സബ്ടൈറ്റില്‍ ഉണ്ടെങ്കില്‍ നന്നായിരുന്നു,അദ്ദേഹത്തിന് വന്ദേമാതരം പാടാന്‍ അറിയില്ലെന്ന് മാത്രമല്ല, ശരിയായ വരികള്‍ ഗൂഗിളില്‍ നിന്ന് എടുക്കാനും അറിയില്ല, കിട്ടിയാല്‍ തന്നെ അതു വായിക്കാനും അറിയില്ല,വീഡിയോ കണ്ട് ചിരിച്ച് എന്തെങ്കിലും പറ്റിയാന്‍ ഞാന്‍ ഉത്തരവാദിയല്ല എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
vedio:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."