തെരുവ് കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മാറ്റി
തളിപ്പറമ്പ്: നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മാറ്റിവച്ചു. കച്ചവടക്കാരുടെ എണ്ണത്തിലുളള അവ്യക്തതയും ഇവരെ കണ്ടെത്തിയതിലുളള സുതാര്യതയില്ലായ്മയുമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഏഴാംമൈല്‍, തളിപ്പറമ്പ് ഹൈവേ, മെയിന്റോഡ്, മാര്‍ക്കറ്റ് റോഡ്, കപ്പാലം, മന്ന ആശുപത്രി, കുപ്പം എന്നിവിടങ്ങളില്‍ തെരുവ് കച്ചവടം നടത്തുന്നവര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. നഗരസഭ വിളിച്ചുചേര്‍ത്ത തെരുവ് കച്ചവട സമിതി യോഗത്തില്‍ തെരുവ് കച്ചവടക്കാരെ കണ്ടെത്തുന്നതിന് ആരെയാണ് നിയോഗിച്ചിരുന്നതെന്ന് വ്യാപാരികള്‍ ഉള്‍പ്പെടെയുളളവര്‍ ചോദിച്ചപ്പോള്‍ തളിപ്പറമ്പിലെ പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികളാണ് സര്‍വേ നടത്തി 159 പേര്‍ തെരുവ് കച്ചവടക്കാരെ കണ്ടെത്തിയതെന്ന് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം അറിയിച്ചു. ഇതിലെ സുതാര്യത ചോദ്യം ചെയ്യുകയും തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നവര്‍ ഇത് ദുരുപയോഗം ചെയ്യുമെന്ന് യോഗത്തിനെത്തിയവര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തതോടെ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി 15നകം റിപ്പോര്‍ട്ട് നല്‍കാനും അതു പരിഗണിച്ച് ഈമാസം 20നകം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ നഗരസഭാ സെക്രട്ടറി പി.വി ബിജു അധ്യക്ഷനായി. കെ. മുരളീധരന്‍, സി. ഉമ്മര്‍, കെ.എസ് റിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."